ബിക്കിനി ധരിച്ച് നില്‍ക്കുന്ന തന്‍റെ ചിത്രത്തിന് ഒരു സ്ത്രീ നല്‍കിയ കമന്‍റിനെ കുറിച്ചാണ് 24കാരിയായ  അലാന  ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

സമൂഹമാധ്യമങ്ങളില്‍ സിനിമാതാരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്‍റുകളും നെഗറ്റീവ് കമന്‍റുകളും ചെയ്യുന്നത് പലരുടെയും ശീലമായി മാറിയിരിക്കുന്നു. പല താരങ്ങളും ഇത്തരക്കാര്‍ക്കെതിരെ പ്രതികരണവുമായി രംഗത്തെത്താറുമുണ്ട്. ഇപ്പോഴിതാ മോഡലും നടി അനന്യ പാണ്ഡെയുടെ കസിനുമായ അലാന പാണ്ഡെയും അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ്. 

View post on Instagram

ബിക്കിനി ധരിച്ച് നില്‍ക്കുന്ന തന്‍റെ ചിത്രത്തിന് താഴെ ഒരു സ്ത്രീ നല്‍കിയ കമന്‍റിനെ കുറിച്ചാണ് 24കാരിയായ അലാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ബിക്കിനി ധരിച്ച് നില്‍ക്കുന്നതിന്‍റെ പേരില്‍ താന്‍ കൂട്ടബലാത്സംഗത്തിന് ഇരയാകണമെന്നായിരുന്നു ആ സ്ത്രീ കുറിച്ചതെന്ന് അലാന പറയുന്നു. കമന്‍റ് തന്‍റെ അമ്മയും അച്ഛനും കാണാനായി അവരെ ടാഗ് ചെയ്യുകയും ചെയ്തു. ആ കമന്റ് സ്‌ക്രീന്‍ഷോട്ട് എടുക്കാമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും എന്നാല്‍ ആ നിമിഷത്തില്‍ ഉടന്‍തന്നെ അവരെ ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും അലാന പറയുന്നു. 

View post on Instagram

'' ബ്ലോക്ക് ചെയ്യാനായി ഞാന്‍ അവരുടെ പ്രൊഫൈലില്‍ നോക്കിയപ്പോള്‍ ആ സ്ത്രീ വിവാഹിതയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണെന്ന് കണ്ടു. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസമുള്ള സ്ത്രീകളും ഇങ്ങനെയാണ് സംസാരിക്കുന്നത്. ഈ സ്ത്രീ ഒരു ഡോക്ടറോ നഴ്‌സോ ആണെന്നാണ് ബയോയില്‍ നിന്ന് മനസ്സിലായത്.''- അലാന പറഞ്ഞു. 

View post on Instagram
View post on Instagram

മെലിഞ്ഞിരിക്കുന്നതിന്‍റെ പേരിലും താന്‍ സ്ഥിരം വിമര്‍ശനങ്ങള്‍ക്കിരയാകാറുണ്ടെന്നും അലാന നേരത്തെ പറഞ്ഞിട്ടുണ്ട്. സ്ത്രീകളെ ബോഡിഷെയിമിങ് ചെയ്യുന്നത് അവസാനിപ്പിക്കൂ എന്നും താരം പറയുന്നു.

Also Read: സിനിമയില്‍ അവസരം കുറഞ്ഞതിനാലാണോ വസ്‍ത്രത്തിന്‍റെ നീളം കുറച്ചതെന്ന് കമന്‍റ്, മറുപടിയുമായി അനുശ്രീ...