യുഎസിലെ ഒരു ആമസോണ്‍ ഡെലിവറി വുമണ്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്ത പാഴ്സല്‍ ഉപഭോക്താവിന്‍റെ വീട്ടില്‍ എത്തിച്ച് നല്‍കാനെത്തിയ ഡെലിവറി വുമണിന്‍റെ വീഡിയോ ആണിത്. 

യുഎസ് സ്വദേശിയായ ലെന്‍ സ്റ്റഫ്യേറി എന്ന യുവതിയാണ് ഡെലിവറി വുമണിന്‍റെ വീഡിയോ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഈ ഡെലിവറി വുമണിന് വളരെ അധികം നന്ദി അറിയിക്കുന്നു എന്നും ലെന്‍ കുറിച്ചു. 

കുറുമ്പനായ തന്‍റെ ഇളയ മകന്‍ നല്‍കിയ 'അഡിഷനൽ' നിര്‍ദ്ദേശം പാലിച്ചതിനാണ്  ഡെലിവറി വുമണിന് ലെന്‍ നന്ദി അറിയിച്ചത്. സാധാരണയായി ആരും ഈ അധികമായി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ (additional instructions) വായിക്കാറു പോലുമില്ല. അവിടെയാണ് ഒരു ഉപഭോക്താവ്  പറഞ്ഞത് അതുപോലെ ചെയ്ത ഈ ഡെലിവറി വുമണിനെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നത്. 

വീടിന്‍റെ വാതിലിനടുത്ത് വന്ന ഡെലിവറി വുമണ്‍ പൊതി ആദ്യം താഴെ വച്ചു. പിന്നീട് വാതിലില്‍ മുട്ടി. ശേഷം "അബ്ര-കാഡബ്ര" എന്നു നിലവിളിക്കുകയാണ്. പിന്നെ ഒരറ്റ ഓട്ടവും. വീഡിയോയ്ക്കൊപ്പം മകന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളുടെ ചിത്രവും ലെന്‍ പങ്കുവച്ചിട്ടുണ്ട്. 

 

 

'ചിരിപ്പിച്ച് കൊന്നു' എന്നാണ് രസകരമായ ഈ വീഡിയോ കണ്ട പലരുടെയും പ്രതികരണം.  'ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞു' എന്നാണ് ഒരാളുടെ കമന്‍റ്.  ജൂണ്‍ 15-നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതുവരെ  27,000 പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. 

 

Also Read: ഡെലിവറി ബോയ്സ് സമരത്തില്‍; സ്വിഗ്ഗിയുടെ തിരുവനന്തപുരം നഗരത്തിലെ പ്രവർത്തനം നിലച്ചു...