മഞ്ജുവിനെ അന്ന് ഒരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റായ അനില ജോസഫ് ആണ് വിവാഹ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

മലയാളികള്‍ക്ക് അന്നും ഇന്നും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. മഞ്ജു വാര്യര്‍ വധുവിന്‍റെ വേഷത്തില്‍ നില്‍ക്കുന്ന ആ പഴയ ചിത്രങ്ങളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മഞ്ജുവിനെ അന്ന് ഒരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റായ അനില ജോസഫ് ആണ് വിവാഹ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഒപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു. 

'ഒരു ഫോട്ടോഷൂട്ടിന് വേണ്ടി മഞ്ജു വാര്യരെ ആദ്യമായി കണ്ട ആ ദിവസം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. കീരിടം ഉണ്ണിയുടെ ഭാര്യയാണ് മഞ്ജുവിനെ ഒരുക്കാൻ എന്നെ വിളിച്ചത്. അന്ന് മുതല്‍ തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം. അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാളാണ് മഞ്ജു. വളരെയധികം സത്യസന്ധതയും ആത്മാര്‍ഥതയും ഉള്ളയാള്‍. 

വിവാഹ വിരുന്നിനായി മഞ്ജുവിന് വേണ്ടി മേക്കപ്പ് ചെയ്ത ദിവസം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. തിരുവനന്തപുരത്ത് ഒൻപത് വിവാഹചടങ്ങുകള്‍ക്ക് ഒരുക്കിയതിന് ശേഷമാണ് ഞാൻ മഞ്ജുവിനെ ഒരുക്കാൻ കൊച്ചിയിലെത്തിയത്. കൃത്യസമയത്ത് തന്നെ മഞ്ജുവിനെ ഒരുക്കാൻ എനിക്ക് അന്ന് കഴിഞ്ഞു. സാധാരണയായി ഒരു വധുവിനെ ഒരുക്കി കഴിയുമ്പോൾ മനസ്സിൽ വലിയ സന്തോഷമാണ് തോന്നുന്നത്. എന്നാല്‍ മഞ്ജുവിനെ ഒരുക്കിയപ്പോള്‍ സന്തോഷവും ഒപ്പം സങ്കടവും കലർന്ന ഒരു മാനസികാവസ്ഥയായിരുന്നു എനിക്ക്. കാരണം മലയാള സിനിമയ്ക്ക് നല്ലൊരു നടിയെ കൂടി നഷ്ടപ്പെടാന്‍ പോവുകയാണെന്ന് എനിക്കറിയാമായിരുന്നു. ഞാനുമായിട്ടുള്ള സൗഹൃദത്തിന് മഞ്ജുവിനോട് ഞാന്‍ ഇപ്പോള്‍ നന്ദി പറയുകയാണ്. നീ എനിക്ക് എന്നും പ്രിയപ്പെട്ടവളാണ്'- അനില ജോസഫ് കുറിച്ചു. 

View post on Instagram

പാര്‍വതി അടക്കമുള്ള നിരവധി നടിമാരുടെ വിവാഹത്തിനും അന്ന് മേക്കപ്പ് ചെയ്തത് അനില ജോസഫായിരുന്നു.

View post on Instagram

Also Read: 'രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തു, ഇന്നയാളുടെ 40 ലക്ഷത്തിന്‍റെ വീട് ഞാന്‍ വാങ്ങി': രഞ്ജു...