Asianet News MalayalamAsianet News Malayalam

ഗര്‍ഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി അനിതയും ഭര്‍ത്താവും

2013ലാണ് അനിത വിവാഹിതയാകുന്നത്. കൊവിഡ് ലോക്ഡൗണിന് ശേഷമാണ് അനിത ഗര്‍ഭകാല ഫോട്ടോകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവ് രോഹിത്ത് റെഡ്ഡിയുമുണ്ട്

anita hassanandani shares maternity photoshoot pic
Author
Mumbai, First Published Jan 27, 2021, 9:25 PM IST
  • Facebook
  • Twitter
  • Whatsapp

ഗര്‍ഭകാല ഫോട്ടോഷൂട്ടുകള്‍ വിവാഹ ഫോട്ടോഷൂട്ടുകളെക്കാള്‍ കാര്യമായി ശ്രദ്ധ നേടുന്നൊരു കാലമാണിത്. സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ തങ്ങളുടെ അഭിരുചിക്കനുസരിച്ച് ഗര്‍ഭകാല ഫോട്ടോഷൂട്ട് നടത്തുന്നുണ്ട് ഇപ്പോള്‍. 

ഗര്‍ഭകാലത്ത് സ്ത്രീകള്‍ ജീവിതരീതികളില്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. എന്നാല്‍ അശാസ്ത്രീയമായ ചില വിശ്വാസരീതികള്‍ ചിലപ്പോഴെങ്കിലും ഗര്‍ഭിണികളുടെ സന്തോഷം കെടുത്താറുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഉദരം പുറത്തുകാണിക്കുന്നത് സഭ്യമല്ലെന്ന ചിന്ത ഇത്തരത്തില്‍ ഉറച്ചുപോയൊരു വിശ്വാസമായിരുന്നു. 

എന്നാല്‍ സ്വന്തം ശരീരം ഏത് അവസ്ഥയിലും അഭിമാനത്തോടെ അവതരിപ്പിക്കാന്‍ സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഗര്‍ഭിണികള്‍ക്കും അക്കാര്യത്തില്‍ സ്വന്തം അഭിപ്രായം മാത്രമേ നോക്കേണ്ടതുള്ളൂ എന്നും വ്യക്തമാക്കിക്കൊണ്ട് ചിലരെങ്കിലും രംഗത്ത് വന്നതോടെയാണ് ഗര്‍ഭകാല ഫോട്ടോഷൂട്ടുകള്‍ സാധാരണമായിത്തുടങ്ങിയത്. 

സമീറ റെഡ്ഡി, ലിസ ഹെയ്ഡന്‍, എമി ജാക്‌സണ്‍ എന്നിങ്ങനെയുള്ള താരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ഗര്‍ഭകാല ചിത്രങ്ങള്‍ നിരന്തരം പങ്കുവച്ചുകൊണ്ട് ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നവര്‍. ഇതിന് പിന്നാലെ കരീന കപൂര്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങി പല താരങ്ങളും ഗര്‍ഭകാല ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായി. 

എന്നാല്‍ ഗര്‍ഭകാലത്തിന്റെ മിക്ക ഘട്ടങ്ങളും വിടാതെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മറ്റൊരു നടി കൂടിയുണ്ട്. അനിത ഹസനന്ദനിയാണ് ഈ താരം. ബോളിവുഡ്, കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനിത ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഏറെ പരിചിതയാണ്. അനിതയുടെ പല ഷോകളും ടിവി പ്രേക്ഷകര്‍ക്കിടയില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടവയായിരുന്നു. 

2013ലാണ് അനിത വിവാഹിതയാകുന്നത്. കൊവിഡ് ലോക്ഡൗണിന് ശേഷമാണ് അനിത ഗര്‍ഭകാല ഫോട്ടോകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവ് രോഹിത്ത് റെഡ്ഡിയുമുണ്ട്. ഗര്‍ഭകാലത്തെ വ്യായാമം, വിനോദം, സൗന്ദര്യ പരിപാലനം തുടങ്ങി പല വിഷയങ്ങളെ കുറിച്ചും അനിത തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിവരങ്ങള്‍ കൈമാറാറുണ്ട്. ഒപ്പം തന്നെ ഗര്‍ഭകാലത്തെ ശുഭചിന്തകളെയും സന്തോഷത്തെയും പരിപോഷിപ്പിക്കുന്നതിന് വേണ്ട പ്രചോദനവും ഇവര്‍ സ്ത്രീകള്‍ക്ക് നല്‍കിയിരുന്നു. 

ഇപ്പോഴിതാ നിറവയറുമായി ഫോട്ടോഷൂട്ട് തീര്‍ത്തിരിക്കുകയാണ് അനിതയും കൂടെ രോഹിത്തും. ഇരുവരും തങ്ങളുടെ ഇന്‍സ്റ്റ പേജിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

 

 

ബ്ലാക്ക് ആന്റ് വൈറ്റ് ടോണിലുള്ള ചിത്രങ്ങള്‍ 'ക്ലാസിക്' രീതിയിലാണ് എടുത്തിട്ടുള്ളത്. നിരവധി പേരാണ് ചിത്രങ്ങളോട് പ്രതികരണമറിയിക്കുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rohit Reddy (@rohitreddygoa)


അനിതയും രോഗിത്തും തങ്ങളുടെ ആദ്യകുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ മാസം ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് എക്ത കപൂര്‍ അനിതയ്ക്ക് വേണ്ടി നടത്തിയ ബേബി ഷവറിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ സജീവമായിത്തുടങ്ങിയ കാലം മുതല്‍ക്കുള്ള സൗഹൃദമാണ് അനിതയുടെയും എക്തയുടെയും.

Also Read:- 'വി ദ വുമണ്‍'; വീണ്ടും ഗര്‍ഭകാല ചിത്രം പങ്കുവച്ച് ബോളിവുഡ് താരം....

Follow Us:
Download App:
  • android
  • ios