താരത്തിന്റെ പോസ്റ്റിന് താഴേ വന്ന ഒരു മോശം കമന്റും അതിന് അശ്വതി നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. 

അവതാരക എന്ന നിലയിൽ ഏറെ ശ്രദ്ധേയയായ ഒരാളാണ് അശ്വതി ശ്രീകാന്ത്. കോമഡി ഉത്സവം എന്ന പ്രോഗ്രാമിന്റെ അവതാരികയായതോടെ ആണ് അശ്വതി ശ്രദ്ധേയയായത്. ഇപ്പോൾ ഒരു നടിയെന്ന നിലയിലും അശ്വതി ശ്രദ്ധേയയാകുകയാണ്. ഫ്ലവേഴ്‌സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പ്രോഗ്രാമിലാണ് അശ്വതി അഭിനയിക്കുന്നത്.

സോഷ്യൽ മീഡിയയിലും സജീവമാണ് അശ്വതി ശ്രീകാന്ത്. താരത്തിന്റെ പോസ്റ്റിന് താഴേ വന്ന ഒരു മോശം കമന്റും അതിന് അശ്വതി നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മാറിടത്തെ കുറിച്ച് മോശമായി കമന്റ് ചെയ്ത വ്യക്തിയ്ക്കാണ് അശ്വതി ഒരു കിടിലൻ മറുപടി നൽകിയത്. 

ഒരു കുഞ്ഞിന് രണ്ടുകൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്. ജീവന്‍ ഊറ്റിക്കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെ മാറിടവും സൂപ്പര്‍ ആണെന്ന് അശ്വതി മറുപടിയായി കുറിച്ചു. നിരവധി പേരാണ് അശ്വതിക്കു പിന്തുണയുമായി എത്തിയത്. ഇത്തരം ഞരമ്പു രോഗികള്‍ക്ക് ഇതു തന്നെയാണ് മറുപടിയെന്ന് പലരും കമന്റായി രേഖപ്പെടുത്തി.


മിസ് യൂണിവേഴ്സ് കിരീടം ചൂടി മെക്സിക്കൻ സുന്ദരി ആൻഡ്രിയ മെസ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona