ഫ്ലോറിഡയായിരുന്നു 69–ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന് വേദിയായത്. 74 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരാണ് മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തത്. 

മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മെക്സിക്കൻ സുന്ദരി ആന്‍ഡ്രിയ മെസ. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവിൽ നിന്നുള്ള ജാനിക് മാസെറ്റ സെക്കന്റ് റണ്ണറപ്പുമായി. ഇന്ത്യയെ പ്രതിനിധീകരിച്ച ആഡ്‌ലിൻ കാസ്റ്റെലിനോയാണ് നാലാം സ്ഥാനം.

ഫ്ലോറിഡയായിരുന്നു 69–ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന് വേദിയായത്. 74 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരാണ് മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തത്. കൊറോണ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് 2020 ലെ മത്സരം മാറ്റിവച്ചിരുന്നു. തുടര്‍ന്ന് ഈ വര്‍ഷമാണ് വീണ്ടും ലൈവായി മിസ് യൂണിവേഴ്‌സ് മത്സരം നടന്നത്.

View post on Instagram

മുൻ മിസ് യൂണിവേഴ്സ് സോസിബിനി തുൻസിയാണ് ആൻഡ്രിയയെ കിരീടം അണിയിച്ചത്. സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ ബിരുദധാരിയാണ് ആൻഡ്രിയ. സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന മുൻസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമണ്‍ എന്ന സംഘടനയിലെ സജീവ പ്രവർത്തകയാണ്. മേക്കപ്പ് ആർടിസ്റ്റ്, മോഡൽ എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.

Scroll to load tweet…
Scroll to load tweet…
View post on Instagram

YouTube video player

Also Read: ലോകസുന്ദരിപ്പട്ടം നേടിയ മകളെ അഭിനന്ദിക്കും മുമ്പ് അമ്മ പറഞ്ഞ'മണ്ടത്തരം'; വീഡിയോയുമായി പ്രിയങ്ക...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona