'അഗര്‍ തും സാഥ്‌ ഹോ' എന്ന ഗാനമാണ് യൂക്കലേലിയില്‍ അമ്മ പാടുന്നത്. അമ്മ പാടുന്നതിനൊപ്പം മുഖത്ത് ഭാവങ്ങളൊക്കെ വരുത്തി വലിയൊരു ഗായികയുടെ മട്ടിലാണ് മകളുടെ പ്രകടനം.

മനോഹരമായ പാട്ടുമായി ഒരു അമ്മയുടെയും മകളുടെയും വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മ പാട്ടുപാടുമ്പോള്‍ അടുത്തിരിക്കുന്ന രണ്ട് വയസുകാരിയുടെ ഭാവപ്രകടനമാണ് സംഭവം ഹിറ്റാകാന്‍ കാരണം. 

'അഗര്‍ തും സാഥ്‌ ഹോ' എന്ന ഹിന്ദി ഗാനമാണ് യൂക്കലേലിയില്‍ അമ്മ പാടുന്നത്. അമ്മ പാടുന്നതിനൊപ്പം മുഖത്ത് ഭാവങ്ങളൊക്കെ വരുത്തി വലിയൊരു ഗായികയുടെ മട്ടിലാണ് മകളുടെ പ്രകടനം. യൂക്കലേലിയില്‍ തന്റെ ആദ്യ പരീക്ഷണം എന്ന ക്യാപ്ഷനോടെയാണ് അഞ്ജന മഠത്തില്‍ എന്ന യുവതി തന്റെയും മകളുടെയും വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

കോഴിക്കോട് സ്വദേശിനിയായ അഞ്ജനയുടെയും മകളുടെയും വീഡിയോ സൈബര്‍ ലോകത്ത് ഹിറ്റാവുകയും ചെയ്തു. ലൈക്കുകളും കമന്‍റുകളുമായി നിരവധി പേര്‍ വീഡിയോയെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തു. എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. 

Also Read: കൂട്ടുകാരികള്‍ ഒരുക്കിയ സര്‍പ്രൈസ്; ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് ശ്രേയ ഘോഷാല്‍...

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു