മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിനുമേലെ കുഴഞ്ഞുവീണ് മരിച്ചു. ഇതോടെ രണ്ട് മാസം പ്രായമായ മകളും ശ്വാസമെടുക്കാനാകാതെ ദാരുണമായി മരിച്ചു. അർജന്റീന സ്വദേശിനിയായ മരിയാന ഒജേദ എന്ന 30 കാരിയും  മകളുമാണ് മരിച്ചത്.

വീട്ടിലെ കിടക്കയിലിരുന്ന് കുഞ്ഞിന് മുലയൂട്ടുന്നതിനിടെ പെട്ടെന്ന് മരിയാന മരിച്ചു വീഴുകയായിരുന്നു. ഇതോടെ കുഞ്ഞ് അമ്മയുടെ ശരീരത്തിന് കീഴിലായി അകപ്പെട്ടു പോവുകയായിരുന്നു. ആ സമയത്ത് മൂന്ന് വയസുകാരനായ മകൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.‌‌‌

മുത്തശ്ശിയുടെ വീട്ടിലായിരുന്ന മൂത്ത മകളെ കൂട്ടിക്കൊണ്ടു പോകാന്‍ മരിയാന എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ മറുപടി ലഭിക്കാതായതോടെ പരിഭ്രാന്തരായ അവര്‍ മരിയാനയുടെ ഭര്‍ത്താവായ ഗബ്രിയേലിനെ വിവരം അറിയിക്കുകയായിരുന്നു. ഗബ്രിയേല്‍ ജോലി സ്ഥലത്തായിരുന്നു.

ഗബ്രിയേൽ പലതവണ വിളിച്ചശേഷം ഒടുവിൽ മൂന്നു വയസുകാരനായ മകനാണ് ഫോണെടുത്തത്. അമ്മ ഉറങ്ങുകയാണെന്നാണ് മകൻ നൽകിയ മറുപടി. എന്നാൽ അതിൽ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയ ഗബ്രിയേൽ ഉടൻ തന്നെ വീട്ടിലെത്തിയപ്പോൾ അമ്മയും കുഞ്ഞും മരിച്ചു കിടക്കുന്നതാണ് കാണുന്നതെന്ന് ഡെയ്‌ലി മെയിൽ  റിപ്പോർട്ട് ചെയ്തു.  

ഇരുവരുടേയും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല. എന്തെങ്കിലും അക്രമം നടന്നതായുള്ള യാതൊരു സൂചനകളും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മരിയാന മരിച്ചതെന്നാണ് നി​ഗമനം. സംഭവത്തിൽ അന്വേഷണം നടന്ന് വരികയാണ്.

പ്രസവത്തിന് ശേഷം സ്ത്രീകള്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona