ഇപ്പോഴിതാ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ബിപാഷ. നിറവയറില്‍ ഭര്‍ത്താവ് കരണിനൊപ്പമുള്ള ചിത്രങ്ങള്‍ ബിപാഷ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ക്കൊപ്പം ഒരു കുറിപ്പും ബിപാഷ പങ്കുവച്ചിട്ടുണ്ട്. 

ബോളിവുഡിന്‍റെ സ്വന്തം 'ഹോട്ട്' താരമായിരുന്നു ഒരിക്കല്‍ ബിപാഷ ബസു. 'അജ്നബീ' എന്ന സിനിമയിലൂടെ ഗംഭീര അരങ്ങേറ്റം കുറിച്ച ബിപാഷ ബസു പിന്നീട് ഒരുപിടി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ചെയ്തതില്‍ അധികവും ഗ്ലാമറസ് വേഷങ്ങളായതിനാല്‍ തന്നെ 'ഹോട്ട്' താരമെന്ന പേരിലായിരുന്നു ബിപാഷ അറിയപ്പെട്ടിരുന്നത്. 

എന്നാല്‍ അധികകാലമൊന്നും ബോളിവുഡില്‍ സജീവമായി നില്‍ക്കാൻ ബിപാഷയ്ക്ക് സാധിച്ചില്ല. വിവാദങ്ങളില്‍ പെട്ട് നിറം മങ്ങിയ ശേഷം തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാതായി. ഇതിനിടെ 2016ല്‍ നടനായ കരണ്‍ സിംഗ് ഗ്രോവറുമായി വിവാഹവും നടന്നു. 

ഇപ്പോഴിതാ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ബിപാഷ. നിറവയറില്‍ ഭര്‍ത്താവ് കരണിനൊപ്പമുള്ള ചിത്രങ്ങള്‍ ബിപാഷ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ക്കൊപ്പം ഒരു കുറിപ്പും ബിപാഷ പങ്കുവച്ചിട്ടുണ്ട്. 

ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇതുവരെ കടന്നുവന്നതില്‍ വ്യത്യസ്തമായൊരു സമയത്തിലേക്കാണ് ഇനി യാത്രയെന്നുമെല്ലാം ബിപാഷ ഈ കുറിപ്പിലൂടെ പറയുന്നു. വൈകാതെ തന്നെ കുഞ്ഞ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി- ബിപാഷ കുറിച്ചു. 

മലൈക അറോറ, അഭയ് ഡിയോള്‍, ഷമിതാ ഷെട്ടി തുടങ്ങി സിനിമാമേഖലയില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ ബിപാഷയുടെ ചിത്രങ്ങള്‍ക്ക് പ്രതികരണം അറിയിച്ചിട്ടുണ്ട്. ഏവരും അമ്മയാകാൻ പോകുന്ന ബിപാഷയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. 

View post on Instagram

ബോളിവുഡില്‍ ആലിയ ഭട്ട്, സോനം കപൂര്‍ എന്നീ താരങ്ങളെല്ലാം അമ്മയാകാനുള്ള ഒരുക്കത്തില്‍ തന്നെയാണ്. ഇവരെല്ലാം തന്നെ ഗര്‍ഭാവസ്ഥയിലെ തങ്ങളുടെ അനുഭവങ്ങളെ കുറിച്ചും ഗര്‍ഭകാല പരിചരണത്തെ കുറിച്ചുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മിക്ക താരങ്ങളും ഇന്ന് ബിപാഷയെ പോലെ തന്നെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും നടത്താറുണ്ട്. താരങ്ങള്‍ മാത്രമല്ല, അല്ലാത്തവരും ഇന്ന് മെറ്റേണിറ്റി ഫോട്ടോഷൂട്ടിനോട് ഏറെ താല്‍പര്യം പുലര്‍ത്തുന്നുണ്ട്. 

Also Read:- 'ഗര്‍ഭകാലം എപ്പോഴും മനോഹരമല്ല'; ഫോട്ടോ പങ്കുവച്ച് സോനം കപൂര്‍