'പുതിയ ഭാഷ പഠിക്കാനുള്ള താങ്കളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു, ബോളിവുഡ് സിനിമകളിൽ പഞ്ചാബി പറയുന്നതിലും നന്നായി നിങ്ങൾ പഞ്ചാബി സംസാരിക്കുന്നു'- എന്നാണ് ഒരാളുടെ കമന്‍റ്. 

പഞ്ചാബി സംസാരിക്കുന്ന കനേഡിയൻ സുന്ദരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ടൊറന്റോ സ്വദേശിയും പോപ്പ് താരമായ സാറ വിക്കറ്റാണ് വീഡിയോയിലെ താരം. ഇന്‍സ്റ്റഗ്രാമിലൂടെ സാറ തന്നെയാണ് വീഡിയോ പങ്കുവച്ചത്. 

'ഞാൻ ടൊറന്‍റോയില്‍ നിന്നുള്ള വ്യക്തിയാണ്. എന്‍റെ ആൺ സുഹൃത്ത് ദില്ലി സ്വദേശിയാണ്. പക്ഷേ, ഇപ്പോൾ ടൊറന്‍റോയിലാണ് ജീവിക്കുന്നത്'- എന്നാണ് സാറ പഞ്ചാബിയില്‍ പറയുന്നത്. സാറയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. 

View post on Instagram

നിരവധി പേര്‍ വീഡിയോ കാണുകയും പങ്കുവയ്ക്കുകയു ചെയ്തു. 'പുതിയ ഭാഷ പഠിക്കാനുള്ള താങ്കളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു, ബോളിവുഡ് സിനിമകളിൽ പഞ്ചാബി പറയുന്നതിലും നന്നായി നിങ്ങൾ പഞ്ചാബി സംസാരിക്കുന്നു'- എന്നാണ് ഒരാളുടെ കമന്‍റ്. 

Also Read: ഇതാ ഐശ്വര്യ റായിയുടെ മറ്റൊരു അപര കൂടി; വൈറലായി വീഡിയോ
മകനെ 'ജനഗണമന' പഠിപ്പിക്കുന്ന കൊറിയൻ അമ്മ; വൈറലായി വീഡിയോ

തന്‍റെ മകനെ ഇന്ത്യൻ ദേശീയ ഗാനമായ 'ജനഗണമന' പഠിപ്പിക്കുന്ന ഒരു കൊറിയൻ അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മ പറഞ്ഞുക്കൊടുക്കുന്നത് അതേപടി ഏറ്റു ചൊല്ലുകയാണ് ഈ മകന്‍. 

കിം എന്ന യുവതിയാണ് തന്‍റെ മകനെ 'ജനഗണമന' പഠിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. ദക്ഷിണ കൊറിയയിൽ താമസിക്കുന്ന കിമ്മിന്റെ ഭർത്താവ് ഇന്ത്യക്കാരന്‍ ആണ്. എന്തായാലും വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. കിമ്മിനെയോർത്ത് അഭിമാനം തോന്നുന്നുവെന്നും എത്ര മനോഹരമായാണ് കിം ഹിന്ദി പറയുന്നതെന്നുമൊക്കെയാണ് വീഡിയോയുടെ താഴെ വരുന്ന കമന്‍റുകള്‍.