Asianet News MalayalamAsianet News Malayalam

മുലയൂട്ടുന്ന അമ്മമാര്‍ ശരീരഭാരത്തെ കുറിച്ച് ആകുലപ്പെടേണ്ടതുണ്ടോ?

മുലയൂട്ടുന്ന അമ്മമാര്‍ നന്നായി ഭക്ഷണം കഴിക്കേണ്ടതുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ അമിതമായി ഭക്ഷണം കഴിച്ചാല്‍ വണ്ണം കൂടുമോ എന്ന പേടി വന്നേക്കാം. അതല്ലെങ്കില്‍ ഡയറ്റിലെ പാളിച്ചകള്‍ കുഞ്ഞിനെ ദോഷകരമായി ബാധിക്കുമോ എന്ന ഉത്കണ്ഠയും വരാം

diet tips for lactating mothers
Author
Trivandrum, First Published Jun 6, 2021, 10:48 PM IST

ഭൂമിയില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും വിശിഷ്ടമായ ഭക്ഷണം എന്നാണ് മുലപ്പാലിനെ നാം വിശേഷിപ്പിക്കാറ്. കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനെ നിര്‍ണയിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമെല്ലാം മുലപ്പാല്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഈ ഘട്ടത്തില്‍ പല തരത്തിലുള്ള ആശങ്കകളും വന്നേക്കാം. അതില്‍ പ്രധാനമാണ് ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള ആശങ്ക. 

മുലയൂട്ടുന്ന അമ്മമാര്‍ നന്നായി ഭക്ഷണം കഴിക്കേണ്ടതുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ അമിതമായി ഭക്ഷണം കഴിച്ചാല്‍ വണ്ണം കൂടുമോ എന്ന പേടി വന്നേക്കാം. അതല്ലെങ്കില്‍ ഡയറ്റിലെ പാളിച്ചകള്‍ കുഞ്ഞിനെ ദോഷകരമായി ബാധിക്കുമോ എന്ന ഉത്കണ്ഠയും വരാം. അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചുകഴിഞ്ഞാല്‍ ഈ ആശങ്കകളെയെല്ലാം വലിയൊരു പരിധി വരെ മറികടക്കാവുന്നതേയുള്ളൂ. അത്തരത്തില്‍ മുലയൂട്ടുന്ന അമ്മമാര്‍ അറിയേണ്ട ചില കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 

ആദ്യം തന്നെ ചില 'ടിപ്‌സ്' ആണ് പങ്കുവയ്ക്കുന്നത്. മുലയൂട്ടുന്ന അമ്മമാര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങള്‍. പാല്‍ ഉത്പാദിപ്പിക്കുന്നതിനായി ശരീരത്തിന് ധാരാളം കലോറി ആവശ്യമാണ്. അതിനാല്‍ തന്നെ കലോറിയുടെ അളവ് എപ്പോഴും ശ്രദ്ധിക്കുക. 300-350 കിലോ കലോറി മുലയൂട്ടുന്ന അമ്മമാര്‍ ദിവസവും കഴിക്കേണ്ടതുണ്ട്.

 

diet tips for lactating mothers

 

ധാന്യങ്ങള്‍, പഴങ്ങള്‍, പാല്‍-പാലുത്പന്നങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍, നട്ട്‌സ്, സീഡ്‌സ് എന്നിവയെല്ലാം ഇതിനായി തെരഞ്ഞെടുക്കാം. 

അതുപോലെ തന്നെയാണ് പ്രോട്ടീനും. മുട്ട, പാല്‍, ചിക്കന്‍, മറ്റ് മാംസാഹാരങ്ങള്‍, പരിപ്പ് വര്‍ഗങ്ങള്‍, സീ ഫുഡ് എന്നിവയെല്ലാം പ്രോട്ടീനിനായി കഴിക്കാം. ആരോഗ്യകരമായ എണ്ണകള്‍ അടങ്ങിയ ഭക്ഷണങ്ങളും നന്നായി കഴിക്കുക. ഇതിനൊപ്പം തന്നെ വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണവും ഡയറ്റിലുള്‍പ്പെടുത്തുക. വൈറ്റമിന്‍ ബി-12, അയൊഡിന്‍ എന്നിവയൊക്കെ ഇതിനുദാഹരണമാണ്. 

ഇനി ഇത്രയെല്ലാം ഭക്ഷണത്തില്‍ നോക്കിയാലും അമിതവണ്ണമുണ്ടാകുമോ എന്ന ഭയം വരുന്നവരുണ്ട്. സത്യത്തില്‍ മുലയൂട്ടുന്ന ഘട്ടത്തില്‍ ഈ ആശങ്ക മാറ്റിവയ്ക്കുന്നതാണ് ഉചിതം. പൊതുവില്‍ എത്ര ഭക്ഷണം കഴിച്ചാലും ശരീരഭാരം കൂടാന്‍ സാധ്യത കുറവുള്ള ഘട്ടമാണ് മുലയൂട്ടുന്ന സമയം. എന്നിട്ടും വണ്ണം കൂടുന്നുവെങ്കില്‍ ആരോഗ്യാവസ്ഥ അനുസരിച്ചുള്ള വ്യായാമം ചെയ്യാം. അതും ഡോക്ടറുടെ നിര്‍ദേശപ്രകാരം. എന്നാല്‍ ഡയറ്റില്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കാതിരിക്കുക. 

 

diet tips for lactating mothers

 

ചില ഭക്ഷണ-പാനീയങ്ങള്‍ മുലയൂട്ടുന്ന അമ്മമാര്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ആല്‍ക്കഹോള്‍ (മദ്യം), അമിതമായ കഫീന്‍, എനര്‍ജി ഡ്രിംഗ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ്, അമിതമായ ചോക്ലേറ്റ്, മെര്‍ക്കുറി അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടുന്നതാണ്. അമ്മയേയും കുഞ്ഞിനെയും ഒരുപോലെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട് എന്നതിനാലാണ് ഈ പരിമിതപ്പെടുത്തല്‍.ർ

Also Read:- പ്രസവത്തിന് ശേഷം സ്ത്രീകള്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios