43-ാം വയസ്സിലാണ് അമ്മയായതെന്ന് സംവിധായകയും കോറിയോ​ഗ്രാഫറുമായ ഫറാ ഖാൻ പറഞ്ഞു. അമ്മയാവാൻ ഉചിതമായ പ്രായമില്ലെന്നും അവർ പറയുന്നു. ഐ.വി.എഫ് ചികിത്സയിലൂടെ ഫറാ ഖാൻ അന്യാ, സിസാർ, ദിവാ എന്നീ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.

ഞാൻ സജ്ജയായതിന് ശേഷമാണ് അമ്മയായത്, അല്ലാതെ സമൂഹം പറയുന്ന ഉചിതമായ പ്രായത്തിൽ അല്ല. ശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങൾക്ക് നന്ദി പറയുന്നു. എനിക്ക് ഈ പ്രായത്തിൽ ഐവിഎഫിലൂടെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാവാൻ കഴിഞ്ഞു. ഇന്ന് ധാരാളം സ്ത്രീകൾ മുൻവിധികളെ ഭയക്കാതെ ഈ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ടെന്നത് സന്തോഷിപ്പിക്കുന്നു. ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ച കത്തിലൂടെയാണ് ഫറാ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. 

ഒരു മകൾ, ഭാര്യ, അമ്മ എന്നീ നിലകളിൽ എനിക്ക് നിരവധി തിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവന്നു, അതിനാലാണ് കൊറിയോ​ഗ്രാഫർ, സംവിധായിക നിർമ്മാതാവുമായി മാറിയത്. നാമെല്ലാം മറ്റുള്ളവരുടെ മുൻവിധികളെക്കുറിച്ച് ധാരാളം ചിന്തിക്കുകയും സ്വന്തം ജീവിതമാണ് ഇതെന്നു മറക്കുകയും ചെയ്യുമെന്നും ഫറാ പറയുന്നു.

' ഞാൻ 43 വയസ്സിൽ ഐവിഎഫിലൂടെ അമ്മയായി, ഞാൻ അങ്ങനെ ചെയ്തതിൽ സന്തോഷമുണ്ട്. അമ്മമാരാകാൻ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും ഒരു സ്വാഭാവിക മാതൃത്വം ഞാൻ ആഗ്രഹിക്കുന്നു - സ്വാഭാവികമായും അല്ലാതെയും. ഈ കത്ത് അവർക്ക് വേണ്ടിയാണ്...' - ഫറാ കുറിച്ചു.

 

റെനേയുടെ പതിനാറാം പിറന്നാളിന് സുസ്മിത നല്‍കിയ വാഗ്ദാനം ചര്‍ച്ചയാകുന്നു