ഗാല്‍ തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മേക്കപ്പ് ചെയ്യുന്നതിനിടയില്‍ ബ്രസ്റ്റ് പമ്പിന്റെ സഹായത്തോടെ മുലപ്പാല്‍ ശേഖരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. 

പാറ്റി ജെന്‍കിന്‍സാൺ സംവിധാനം ചെയ്ത ‘വണ്ടര്‍ വുമണ്‍ 1984‘ എന്ന ഹോളിവുഡ് ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഗാല്‍ ഗാഡോട്ട്. ഇപ്പോഴിതാ ഷൂട്ടിം​ഗ് സെറ്റിലിരുന്ന് മുലപ്പാല്‍ ശേഖരിക്കുന്ന താരത്തിന്റെ ചിത്രമാണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്.

ഗാല്‍ തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മേക്കപ്പ് ചെയ്യുന്നതിനിടയില്‍ ബ്രസ്റ്റ് പമ്പിന്റെ സഹായത്തോടെ മുലപ്പാല്‍ ശേഖരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. മൂന്നാമത്തെ പെണ്‍കുഞ്ഞിന് കഴിഞ്ഞ് ജൂണിലാണ് ഗാല്‍ ജന്മം നല്‍കിയത്. 

View post on Instagram

നേരത്തെ സോഫിയ ഡി മാര്‍ട്ടിനോ അടക്കം നിരവധി പ്രമുഖര്‍ മുലയൂട്ടന്നത് പ്രോത്സാഹിപ്പിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. അമ്മയായതു കൊണ്ട് തൊഴില്‍ മേഖലയില്‍ സജീവമാകാന്‍ കഴിയില്ല എന്ന ധാരണയെ തിരുത്തി കുറിക്കുകയായിരുന്നു ഇവരെല്ലാം. സമൂഹമാധ്യമങ്ങളിലൂടെ അത്തരത്തില്‍ വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്കും വഴി തുറന്നു.

Also Read: കുഞ്ഞിനെ കൂടെകൂട്ടാനായില്ല, മുലയൂട്ടല്‍ വീഡിയോയുമായി സ്പാനിഷ് നീന്തല്‍ താരത്തിന്‍റെ പ്രതിഷേധം

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona