പ്രസവത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് ദീപ തന്‍റെ ശരീരത്തിൽ വന്ന മാറ്റങ്ങളേക്കുറിച്ച് പറയുന്നത്. പ്രസവാനന്തരം വയറിന്‍റെ രൂപത്തിനുണ്ടായ മാറ്റത്തെക്കുറിച്ചാണ് ഈ ചിത്രങ്ങളിലൂടെ ദീപ കുറിക്കുന്നത്. 

പ്രസവാനന്തരം ശരീരത്തിന് (Postpartum Body) വരുന്ന മാറ്റങ്ങള്‍ സ്വാഭാവികമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു യുവതിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. പ്രസവാനന്തരം തന്റെ ശരീരത്തിന് വന്ന മാറ്റത്തേക്കുറിച്ചാണ് ദീപാ കോസ്ല(Diipa Khosla ) എന്ന യുവതിയുടെ പോസ്റ്റ്. 

പ്രസവത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് ദീപ തന്‍റെ ശരീരത്തിൽ വന്ന മാറ്റങ്ങളേക്കുറിച്ച് പറയുന്നത്. പ്രസവാനന്തരം വയറിന്‍റെ രൂപത്തിനുണ്ടായ മാറ്റത്തെക്കുറിച്ചാണ് ഈ ചിത്രങ്ങളിലൂടെ ദീപ കുറിക്കുന്നത്. പ്രസവശേഷം എങ്ങനെയാണ് പഴയ ശരീരത്തിലേക്ക് തിരിച്ചെത്തിയതെന്ന് പല സ്ത്രീകളും തന്നോട് ചോദിക്കുന്നു. അവര്‍ക്കുള്ള മറുപടിയായാണ് ഈ പോസ്റ്റെന്നും ദീപ പറയുന്നു. 

View post on Instagram

വണ്ണംവച്ച ഈ ശരീരത്തോട് പൊരുത്തപ്പെട്ടു തുടങ്ങിയിട്ടില്ലെന്നും ദീപ പറയുന്നുണ്ട്. തന്നെക്കൊണ്ടു പറ്റുന്നരീതിയില്‍ ആരോ​ഗ്യകരമായ ഭക്ഷണവും വ്യായാമവുമൊക്കെ ശീലമാക്കുന്നുണ്ട്. എന്നിരിക്കിലും തന്റെ ശരീരം മുമ്പ് എങ്ങനെയായിരുന്നോ അത്തരത്തിലേയ്ക്ക് ഇനി ഒരു തിരിച്ചുപോക്കുണ്ടാകില്ലെന്ന ബോധ്യവുമുണ്ടെന്നും ദീപ കുറിച്ചു. 

'ഒരു കുഞ്ഞിനെ പരിപോഷിപ്പിക്കുകയും വളർത്തുകയും ചെയ്ത ശരീരമാണിത്. പിന്നെങ്ങനെ ആ ശരീരത്തോട് എനിക്ക് അനുകമ്പ തോന്നാതിരിക്കും? മാതൃത്വത്തിലേക്കുള്ള യുദ്ധത്തിന്‍റെ അടയാളങ്ങളാണ് ഈ സ്ട്രെച്ച് മാർക്കുകള്‍'- ദീപ പറയുന്നു. ഒപ്പം തന്‍റെ പഴയ ശരീരം തിരിച്ചു പിടിക്കാൻ കഠിനാധ്വാനം ചെയ്യുമെന്നും ദീപ കൂട്ടിച്ചേര്‍ത്തു. അപ്പോഴും തനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കുന്നതിൽ നിന്നും വിട്ടുവീഴ്ച ചെയ്യാനില്ല. അഭിമാനത്തോടെ തന്നെ അവ ധരിക്കുമെന്നും ദീപ പറയുന്നു.

View post on Instagram

View post on Instagram

Also Read: ഈ വസ്ത്രം അവർക്കുള്ള മറുപടി; ഗൗണിൽ ബ്രെസ്റ്റ് പമ്പ് ഘടിപ്പിച്ച് ദീപ ഖോസ്ല

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona