ഇതൊരു കുറവായി കാണുന്നില്ല എന്നു വിളിച്ചുപറയുകയാണ് മഹോഗാനി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും. 

യുഎസ് സ്വദേശിയായ മഹോഗാനി ഗെറ്റര്‍ മോഡലും സോഷ്യല്‍ മീഡിയയിലെ തിളങ്ങുന്ന താരവുമാണ്. 'ലിംഫെഡിമ' എന്ന രോഗവുമായാണ് ഈ ഇരുപത്തിമൂന്നുകാരി ജനിച്ചത്. ശരീരത്തിലെ മൃദുവായ കോശങ്ങളില്‍ അധികമായ ദ്രാവകം ശേഖരിക്കുകയും ആ ശരീരഭാഗങ്ങള്‍ അസാധാരണമാം വിധം നീരു വയ്ക്കുകയും ചെയ്യുന്ന ഒരു രോഗാവസ്ഥയാണിത്. മഹോഗാനിയുടെ ഇടതു കാലിനെയാണ് ഈ രോഗം ബാധിച്ചിരിക്കുന്നത്. അതോടെ കാലിന് മാത്രം 45 കിലോഗ്രാം ഭാരമാണ് ഉള്ളത്.

എന്നാല്‍ തന്‍റെ കുറവുകളെ മറന്ന് ഒരു മോഡലായി തിളങ്ങാനാണ് മഹോഗാനി ആഗ്രഹിച്ചത്. ഇതൊരു കുറവായി കാണുന്നില്ല എന്നു വിളിച്ചുപറയുകയാണ് മഹോഗാനി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും. ഒപ്പം തന്റെ രോഗാവസ്ഥയെക്കുറിച്ചും ഇത്തരം രോഗം ബാധിക്കുന്നവരെകുറിച്ചും മറ്റുള്ളവര്‍ക്ക് അറിവു പകരാനും മഹോഗാനി ശ്രമിക്കുന്നുണ്ട്. 

View post on Instagram

എന്നാല്‍ ഈ കാല് മുറിച്ചു കളഞ്ഞുകൂടെ എന്ന് ചോദിച്ച് പരിഹസിക്കുന്നവരും സമൂഹമാധ്യമങ്ങളില്‍ ഉണ്ടെന്ന് പറയുകയാണ് മഹോഗാനി. 'കാല് മുറിച്ചു കളയൂ...അപ്പോള്‍ കൂടുതല്‍ നന്നായിരിക്കും' തുടങ്ങിയ വളരെ മോശമായ നിരവധി കമന്‍റുകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വരാറുണ്ടെന്നും അവര്‍ പറയുന്നു. 

View post on Instagram

എന്നാല്‍ പിന്തുണക്കുന്നവര്‍ ധാരാളമുണ്ടെന്നും ഞാനിപ്പോള്‍ ഒരു പ്രചോദനമാണെന്നും മഹോഗാനി ആത്മവിശ്വാസത്തോടെ പറയുന്നു. 'ശരീരം കൊണ്ടും മനസുകൊണ്ടും ഞാന്‍ സുന്ദരിയാണ്. എന്റെ ശരീരത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു' - തന്റെ ഇന്‍സ്റ്റഗ്രാമില്‍ മഹോഗാനി കുറിച്ചു.

 ചികിത്സയില്ലാത്ത രോഗമാണിത്. കാലിലെ നീര് കുറയ്ക്കുന്നതിന് ഫിസിയോതെറാപ്പിയും മസാജിങ്ങും മാത്രമാണ് ഇപ്പോള്‍ ഇവര്‍ ചെയ്യുന്നതെന്നും മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 


View post on Instagram

Also Read: പ്രായം വെറും അക്കങ്ങൾ മാത്രം; കൊച്ചുമകളുടെ വസ്ത്രത്തില്‍ ട്രെന്‍ഡി ലുക്കിലൊരു മുത്തശ്ശി!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona