ഇഷ്ടപ്പെട്ട വ്യക്തിയെ പരമ്പരാഗതമായ രീതിയില്‍ വിവാഹം കഴിക്കണമെന്നാണ് അമ്മ ശ്രീദേവിയുടെയും അച്ഛൻ ബോണി കപൂറിന്റെയും ആഗ്രഹമെന്നും ജാൻവി പറഞ്ഞു. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ജാന്‍വിയുടെ പ്രതികരണം. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്നാണ് ജാന്‍വിയും അഭിനയത്തിലെത്തിയത്. തന്‍റേതായ അഭിനയ മികവ് കൊണ്ട് ബോളിവുഡിന്‍റെ പ്രിയം നേടുകയും ചെയ്തു ഈ താരപുത്രി. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെ സംബന്ധിച്ച മാതാപിതാക്കളുടെ സങ്കൽപം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ജാൻവി.

ഇഷ്ടപ്പെട്ട വ്യക്തിയെ പരമ്പരാഗതമായ രീതിയില്‍ വിവാഹം കഴിക്കണമെന്നാണ് അമ്മ ശ്രീദേവിയുടെയും അച്ഛൻ ബോണി കപൂറിന്റെയും ആഗ്രഹമെന്നും ജാൻവി പറഞ്ഞു. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ജാന്‍വിയുടെ പ്രതികരണം. 

'ഡേറ്റിങ് എന്നത് സാഹചര്യത്തിന് അനുസരിച്ച് നടക്കുന്നതാണ്. എന്നാൽ എന്‍റെ അമ്മയും അച്ഛനും ഈ കാര്യത്തോട് യോജിക്കുന്നവരല്ല. അവര്‍ക്ക് അത് ശരിയായ രീതിയല്ല. എനിക്കൊരു പുരുഷനെ ഇഷ്ടമായാൽ അവരോടു പറഞ്ഞ് വിവാഹം കഴിക്കാമെന്നാണ് അച്ഛനും അമ്മയും പറഞ്ഞിരിക്കുന്നത്. നിങ്ങൾക്കറിയാമോ ഇഷ്ടപ്പെടുന്ന എല്ലാവരെയും നമുക്ക് വിവാഹം കഴിക്കാനാകില്ല. നമുക്ക് വേണമെങ്കിൽ അവരുമായി 'ചിൽ' ചെയ്യാം. പക്ഷേ, ഈ 'ചില്ലിങ്ങി'ന്‍റെ അർഥം അമ്മയ്ക്കും അച്ഛനും മനസ്സിലാകില്ല'- ജാന്‍വി പറഞ്ഞു. 

സിംഗിളായിരിക്കുന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണെന്നും അടുത്തിടെ ജാൻവി പറഞ്ഞിരുന്നു. ഒരു ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു ജാൻവി ഇക്കാര്യം പറഞ്ഞത്. 'നമ്മൾ പലപ്പോഴും നമുക്ക് ആവശ്യമുള്ളപ്പോഴാണ് മറ്റുള്ളവരുമായി അടുക്കുന്നത്. എന്നാൽ ഒരുഘട്ടം കഴിയുമ്പോൾ ചിലപ്പോഴൊക്കെ ഈ അടുപ്പം നഷ്ടമാകും. അതുകൊണ്ടാണ് പലരും കമിറ്റ്മെന്റ് ബന്ധങ്ങളെ ഭയക്കുന്നത്. ഒരാളുടെ സൗകര്യത്തിനു മാത്രം ഒരു ബന്ധങ്ങളും തുടങ്ങരുത്'- മുന്‍ ബന്ധത്തെ കുറിച്ചുള്ള ജാന്‍വിയുടെ ചോദ്യത്തിന്‍റെ മറുപടി ഇങ്ങനെ. 

Also Read: 'വിവാഹം എന്നാല്‍ സെക്സ് മാത്രമല്ല'; സ്വയം വിവാഹം ചെയ്തതിനെ ട്രോളിയവരോട് നടി പറയുന്നു...