ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മേക്കപ്പ് ഇല്ലാതെ, ബ്രാന്‍റഡ് വസ്ത്രങ്ങളില്ലാതെ ആരാധകർക്ക് മുന്നിൽ തന്റെ ചിത്രങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് താരം.

പലപ്പോഴും മേക്കപ്പ് ഇല്ലാത്ത, ആഡംബരമില്ലാത്ത ചിത്രങ്ങൾ എന്തുകൊണ്ട് പോസ്റ്റ് ചെയ്യുന്നു എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണിത്. താന്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണോ അങ്ങനെതന്നെ സോഷ്യല്‍ മീഡിയയിലൂടെ കാണാനാണ് ആഗ്രഹിക്കുന്നത് എന്നും കനിഹ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി. 

'അടുത്തിടെയായി എന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് ചോദ്യമുയര്‍ന്നു. മേക്കപ്പും മനോഹരമായ പശ്ചാത്തലവും ഇല്ലാതെ, ബ്രാന്‍റഡ് വസ്ത്രങ്ങള്‍ ധരിക്കാതെയുള്ള ചിത്രങ്ങള്‍ എപ്പോഴും പങ്കുവയ്ക്കുന്നത് എന്തിനാണെന്ന്. ഇവിടെ നിങ്ങള്‍ യഥാര്‍ത്ഥ എന്നെ കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്‍റെ എല്ലാ അപൂര്‍ണതയും ഞാന്‍ അംഗീകരിക്കുന്നുണ്ട്. നിങ്ങളും ഇവ അംഗീകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'- കനിഹ കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

 

തന്‍റേതല്ലാത്ത ഒരു മുഖം കാണിക്കേണ്ട കാര്യമെന്തെന്നും കനിഹ ചോദിക്കുന്നു. ഷോര്‍ട്സും ടോപ്പും ധരിച്ച്, വീടിനുള്ളില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. അടുത്തിടെ തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡിയും മേക്കപ്പില്ലാത്ത തന്‍റെ രൂപം ആരാധകര്‍ക്ക് മുന്‍പില്‍ കാണിക്കുകയുണ്ടായി. ഉറക്കച്ചടവുള്ള മുഖവും തലമുടിയിലെ നരയും മറച്ച് പിടിക്കുന്നതെന്തിനാ എന്നു സമൂഹത്തോട് ചോദിക്കാനും സമീറ തയ്യാറായി. 

Also Read: ഇതില്‍ മുഖക്കുരു കാണുന്നുണ്ടോ? ഈ ചിത്രത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സമീറ റെഡ്ഡി...