താരങ്ങളെ പോലെ തന്നെ താരങ്ങളുടെ മക്കള്‍ക്കും സിനിമാലോകത്ത് ആരാധകര്‍ ഏറെയുണ്ട്. സിനിമയില്‍ അവര്‍ എത്തിയില്ലെങ്കില്‍ പോലും അവരും വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. ബോളിവുഡിലാണ് ഈ പ്രവണത കൂടുതലായും കാണുന്നത്. അതിനൊരു ഉദാഹരണം പറയാം. കരീന - സെയ്ഫ് ദമ്പതികളുടെ മകന്‍ തൈമൂറിന് ഒരു താരത്തെപ്പോലെ തന്നെ ആരാധകരുണ്ട്. ജനിച്ച അന്ന് മുതല്‍ തന്നെ തൈമൂറിന്‍റെ  പുറകെയാണ് ക്യാമറാകണ്ണുകള്‍. 

അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്‍റെയും മക്കളായ  ജാന്‍വി കപൂറിനും ഖുശി കപൂറിനും ഇത്തരത്തിൽ നിരവധി ആരാധകര്‍ ചെറുപ്പം മുതലെയുണ്ട്.  ജാൻവി സിനിമയിൽ എത്തിയതിന് പിന്നാലെ ഇളയമകള്‍ ഖുശി കപൂറും സിനിമയിലെത്താൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ ഖുശി കപൂര്‍ പങ്കുവച്ച ഒരു അനുഭവം ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

ഒരു പ്രമുഖ താരത്തിന്‍റെ  മകളായിരുന്നിട്ട് പോലും അതിന്‍റെ പേരിൽ ചെറുപ്പത്തില്‍ അനുഭവിക്കേണ്ടിവന്ന പരിഹാസങ്ങള്‍ നിരവധിയായിരുന്നുവെന്നും അത് തന്നിലുണ്ടാക്കിയ മാനസികാവസ്ഥയെ കുറിച്ചും ഖുശി തുറന്നുപറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ച 'ക്വാറന്‍റൈന്‍ ടേപ്സ്' എന്ന വീഡിയോയിലൂടെയാണ് ഖുശി ഇക്കാര്യം പറഞ്ഞത്. 

താന്‍ 19 വയസുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് എന്നു പറഞ്ഞുകൊണ്ടാണ് ഖുശിയുടെ വീഡിയോ ആരംഭിക്കുന്നത്. താന്‍ ആഗ്രഹിച്ചിരുന്നതുപോലെ ഒരാളാവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താൻ വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നും ഖുശി പറഞ്ഞു. 

'ഇതുവരെ ഞാന്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ല. പക്ഷേ ഇപ്പോള്‍ പോലും ആളുകള്‍ എന്നെ പ്രശംസിക്കുന്നുണ്ട്. വലിയ ബഹുമതിയായാണ് ഞാന്‍ അതിനെ കാണുന്നത്.  അവരെ സന്തോഷിപ്പിക്കാന്‍ കഴിയുക എന്നത് ഏറെ വിലമതിക്കുന്ന ഒരു കാര്യമായാണ് ഞാന്‍ കാണുന്നത്'- ഖുശി വ്യക്തമാക്കി.  

ഇതിനു പിന്നാലെയാണ് പരിഹാസങ്ങളിലൂടെ തന്നിലുണ്ടായ അരക്ഷിത ബോധത്തെക്കുറിച്ച്‌ ഖുശി പറഞ്ഞത്. ഇപ്പോഴും ചിലര്‍ പരിഹസിക്കാറുണ്ട്. നാണംകുണുങ്ങിയാണെന്നും പരുങ്ങിനില്‍ക്കുന്നയാളാണെന്നുമൊക്കെ ചിലര്‍ പറയാറുണ്ട്. ചില സമയങ്ങളില്‍ ഇത് കേള്‍ക്കുമ്പോള്‍ വെറുപ്പ് ആണ് തോന്നുന്നതെന്നും ഖുശി പറഞ്ഞു. 

 

പ്രത്യേകിച്ചും ചെറുപ്പകാലത്ത് ആണ് ഇത്തരം അനുഭവങ്ങള്‍ കൂടുതലായും ഉണ്ടായത് എന്നും ഖുശി പറഞ്ഞു. 'ഇത്  എന്‍റെ ഉള്ളില്‍ ഒരു അരക്ഷിത ബോധം വളര്‍ത്തി. ഞാന്‍ അമ്മയെയും ചേച്ചിയെയും പോലെയല്ലെന്ന് ചിലര്‍ പരിഹസിക്കുമായിരുന്നു. അത് എന്‍റെ ഭക്ഷണം, വസ്ത്രം എന്നിവയൊക്കെ ബാധിച്ചു. അത് എന്‍റെ ആത്മവിശ്വാസത്തെ പോലും തകര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാൻ എന്ന സ്നേഹിക്കാൻ പഠിച്ചു'- ഖുശി കൂട്ടിച്ചേര്‍ത്തു. 

 

 

ലോക്ക്ഡൗണ്‍ കാലത്ത് ഖുശിയും ജാന്‍വിയും വീട്ടില്‍ ഇരുന്ന് വീഡിയോകളും മറ്റും ചെയ്യാറുണ്ട്. അത് ആരാധകരുമായി ഇരുവരും പങ്കുവയ്ക്കാറുമുണ്ട്. ടിക് ടോക്കിലെ ഒരു താരം കൂടിയാണ് ഖുശി കപൂര്‍.

 

Also Read: നീല അനാര്‍ക്കലിയില്‍ നൃത്തച്ചുവടുമായി ജാന്‍വി, ഏറ്റെടുത്ത് ആരാധകര്‍...

 
 
 
 
 
 
 
 
 
 
 
 
 

How to annoy your sister 101 #quarantineedition 👯‍♀️

A post shared by Janhvi Kapoor (@janhvikapoor) on May 8, 2020 at 4:56am PDT