അമേരിക്കന്‍ ടിവിതാരമായ കെയ്‌ലി ജെന്നര്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന 'സ്‌ട്രെച്ച് മാര്‍ക്കുകള്‍' പുറത്തു കാണിക്കാന്‍ ഭയപ്പെടുന്നവര്‍ക്കും, അവയെ പരിഹാസത്തോടെ കാണുന്നവര്‍ക്കുമുള്ള മറുപടിയാണ് കെയ്‌ലിയുടെ ഈ  ചിത്രം. 

സ്‌ട്രെച്ച്മാര്‍ക്കുകളുള്ള മാറിടത്തിന്‍റെ ചിത്രമാണ് താരം തന്‍റെ  ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്.

 

സ്ത്രീകള്‍ തങ്ങളുടെ സ്‌ട്രെച്ച് മാര്‍ക്കുകളെ ഭയക്കേണ്ടതില്ലെന്നും അതില്‍ നാണക്കേണ്ടും തോന്നേണ്ട കാര്യമില്ലെന്നും അതൊക്കെ സ്വഭാവികം മാത്രമാണെന്നും ഒരു കുട്ടിയുടെ അമ്മ കൂടിയായ കെയ്‌ലി ഈ ചിത്രത്തിലൂടെ പറയുന്നു. നേരത്തെയും തന്‍റെ സ്‌ട്രെച്ച്മാര്‍ക്കുകളെക്കുറിച്ച്  കെയ്‌ലി  തുറന്നു പറഞ്ഞിട്ടുണ്ട്.

മകള്‍ സ്റ്റോമി വെബ്സ്റ്ററിന് ജന്മം നല്‍കിയ സമയത്തായിരുന്നു അത്. '' എന്റെ മാറിടങ്ങളില്‍ സ്‌ട്രെച്ച് മാര്‍ക്കുകളുണ്ട്. എന്റെ വയറോ അരക്കെട്ടോ മുമ്പത്തേത് പോലെയല്ല, എന്റെ പിന്‍ഭാഗവും തുടകളും വലുതായി. ഞാന്‍ അതെല്ലാം സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ ആത്മവിശ്വാസം തിരികെ ലഭിച്ചു''- കെയ്‌ലി അന്ന് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.  

Also Read: 'കെയ്‌ലി മഹാകോടീശ്വരി തന്നെ'; സഹോദരിമാര്‍ക്ക് നല്‍കിയ സമ്മാനങ്ങളുടെ വില തെളിവ്!