കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ കൊവിഡ് രോ​ഗമുക്തയായ സന്തോഷം ബോളിവുഡ് നടി മലൈക അറോറ പങ്കുവച്ചത്. കുറഞ്ഞ വേദനയോടും അസ്വസ്ഥതയോടും കൂടി ഈ വൈറസിനെ മറികടക്കാനായതിൽ ഞാൻ ഭാഗ്യവതിയാണെന്ന് തോന്നുന്നു എന്നാണ് താരം അന്ന് കുറിച്ചത്. 

ഇപ്പോഴിതാ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പുതിയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മലൈക. തന്‍റെ വളര്‍ത്തുനായയോടൊപ്പമുള്ള ചിത്രമാണ് മലൈക പങ്കുവച്ചത്.

 
 
 
 
 
 
 
 
 
 
 
 
 

Twos company ♥️ #sundaze#kaftankove#casperlove❤️

A post shared by Malaika Arora (@malaikaaroraofficial) on Sep 26, 2020 at 11:10pm PDT

 

സെപ്റ്റംബർ ഏഴിനായിരുന്നു താരത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചത്.  മകനെ കാണാൻ കഴിയാതിരുന്നതാണ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്നും മലൈക പറയുകയുണ്ടായി. ഇരുവരും ബാൽക്കണിയിൽ നിന്നാണ് പരസ്പരം സംസാരിച്ചിരുന്നത്. 

മകനെ ദൂരെ നിന്ന് കാണുന്നതിന്റെ ചിത്രവും മലൈക പങ്കുവച്ചിരുന്നു. മകനും പ്രിയപ്പെട്ട നായയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. തന്റെ ഈ രണ്ട് കുഞ്ഞുങ്ങളെ പുണരാൻ കഴിയാത്തതോർത്ത് ഹൃദയം തകരുന്നുവെന്ന് പറഞ്ഞാണ് മലൈക ചിത്രം പങ്കുവച്ചിരുന്നത്.

 

സെപ്റ്റംബർ 20നാണ് താന്‍ രോ​ഗമുക്തയായ കാര്യം മലൈക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കഠിനമായ സമയത്ത് കൂടെ നിന്ന ഓരോരുത്തരോടും നന്ദി പറഞ്ഞാണ് മലൈക കുറിപ്പ് അവസാനിപ്പിച്ചത്. 

 

Also Read: 'ആരെങ്കിലും പെട്ടെന്ന് കൊവിഡ് വാക്സിൻ കണ്ടുപിടിക്കൂ': മലൈക അറോറ പറയുന്നു...