Asianet News MalayalamAsianet News Malayalam

'ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്'; മാപ്പ് പറഞ്ഞ് അശ്ലീലം കമന്റിട്ട യുവാവ്

പ്രതിഷേധങ്ങൾ ഉയർന്നതോടെ കമന്റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് കമന്റിട്ട യുവാവ്. 'ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്' എന്നാണ് ഇയാൾ പോസ്റ്റ് ചെയ്തത്. പിന്നീട് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.

man apologizes to aswathy sreekanth post for vulger
Author
Trivandrum, First Published May 19, 2021, 2:08 PM IST

അവതാരക എന്ന നിലയിൽ ഏറെ ശ്രദ്ധേയയായ ഒരാളാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിലും സജീവമാണ് അശ്വതി ശ്രീകാന്ത്. താരത്തിന്റെ പോസ്റ്റിന് താഴേ വന്ന ഒരു മോശം കമന്റും അതിന് അശ്വതി നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മാറിടത്തെ കുറിച്ച് മോശമായി കമന്റ് ചെയ്ത വ്യക്തിയ്ക്കാണ് അശ്വതി ഒരു കിടിലൻ മറുപടി നൽകിയത്. 

ഒരു കുഞ്ഞിന് രണ്ടുകൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്. ജീവന്‍ ഊറ്റിക്കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെ മാറിടവും സൂപ്പര്‍ ആണെന്നാണ് അശ്വതി കമന്റിട്ട വ്യക്തിയ്ക്ക് നൽകിയ മറുപടി. നിരവധി പേരാണ് അശ്വതിയ്ക്ക് പിന്തുണയുമായി എത്തിയത്. 

അതിനിടെ കമന്റിട്ടയാളുടെ ഫേസ് ബുക്ക് ഐഡി കണ്ടുപിടിച്ച് വൻ വിമർശനം ഉയർന്നു. പ്രതിഷേധങ്ങൾ ഉയർന്നതോടെ കമന്റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് കമന്റിട്ട യുവാവ്. 'ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്' എന്നാണ് ഇയാൾ പോസ്റ്റ് ചെയ്തത്. പിന്നീട് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.

മാറിടത്തെ കുറിച്ച് അശ്ലീല കമന്റ്; അശ്വതി നൽകിയ മറുപടി ഇങ്ങനെ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആൾക്ക് അശ്വതി കൊടുത്ത മറുപടിയ്ക്ക് പിന്നാലെ യുവാവിന്റെ ചിത്രങ്ങളും കമന്റിന്റെ സ്ക്രീൻഷോട്ടുകളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്വതിയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു.

 

man apologizes to aswathy sreekanth post for vulger
 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios