തന്‍റെ ദത്തുപുത്രി താരക്കെതിരെ ഉയരുന്ന വിദ്വേഷ കമന്റുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് ബോളിവുഡ് താരം മന്ദിര ബേദി. താര, മകന്‍ വീര്‍ എന്നിവരോടൊപ്പമുള്ള അവധിക്കാല ചിത്രങ്ങള്‍ മന്ദിര തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് ചിലര്‍ മോശം കമന്‍റുകളുമായി രംഗത്തെത്തിയത്. 

താരയുടെ രൂപത്തെ കളിയാക്കിയാണ് പലരും  കമന്‍റുകള്‍ ചെയ്തത്. കമന്‍റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചാണ് ഇതിനെതിരെ മന്ദിര പ്രതികരിച്ചത്. 'ഇവരെ പോലെ ക്രൂരതയുള്ളവരാണ് ഏറ്റവും ഭീരുക്കള്‍. മുഖം മൂടിക്കുള്ളില്‍ നിന്നു കൊണ്ടാണ് ഇവര്‍ സംസാരിക്കുന്നത്'- മന്ദിര ഇന്‍സ്റ്റയില്‍ കുറിച്ചു.

 

 

മന്ദിര ബേദി - രാജ് കൗശല്‍ ദമ്പതികള്‍ 2020ലാണ് നാല് വയസുകാരിയായ താരയെ ദത്തെടുത്തത്. 2011ലാണ് ഇവര്‍ക്ക് മകന്‍ ജനിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mandira Bedi (@mandirabedi)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mandira Bedi (@mandirabedi)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mandira Bedi (@mandirabedi)

 

Also Read:  'നിനക്ക് വേണ്ടി പ്രതിജ്ഞയെടുക്കുന്നു'; മകളുടെ പിറന്നാള്‍ ദിനത്തില്‍ സണ്ണി ലിയോണ്‍...