കൊവിഡ് പശ്ചാത്തലത്തില്‍ ലോകമെമ്പാടും നിരവധി വിവഹങ്ങളാണ് മാറ്റിവെച്ചത്. അതില്‍ ഏറ്റവും ഒടുവിലത്തേത് മുന്‍ പോണ്‍സ്റ്റാര്‍ മിയ ഖലീഫയുടേതാണ്.

കൊവിഡ് പശ്ചാത്തലത്തില്‍ ലോകമെമ്പാടും നിരവധി വിവഹങ്ങളാണ് മാറ്റിവെച്ചത്. അതില്‍ ഏറ്റവും ഒടുവിലത്തേത് മുന്‍ പോണ്‍സ്റ്റാര്‍ മിയ ഖലീഫയുടേതാണ്. മിയ തന്നെയാണ് ഇക്കാര്യം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

ഇരുപത്തിയാറുകാരിയായ താരം തന്റെ വിവാഹവസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് വിവാഹം നീട്ടിവച്ച കാര്യം ആരാധകരുമായി പങ്കുവെച്ചത്. 'റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗിനൊപ്പം ദേവാലയത്തിന്റെ ഇടനാഴിയിലൂടെ നടക്കും മുന്‍പ് ലോകം അവസാനിക്കുകയാണെങ്കില്‍ തന്റെ അലമാരയിലുള്ള പന്ത്രണ്ട് വിവാഹ വസ്ത്രങ്ങളില്‍ ഏതെങ്കിലും വച്ച് അടക്കം ചെയ്യണം'- മിയ കുറിച്ചത് ഇങ്ങനെയാണ്. 

View post on Instagram

റോബർട്ട് സാൻഡ്ബർഗുമായുള്ള മിയയുടെ വിവാഹം 2020 ജൂൺ 10ന് ആണ് നിശ്ചയിച്ചിരുന്നത്.

ALSO READ :'ഒടുവില്‍ ആ ദിവസം വന്നെത്തി'; വിവാഹതീയതി പ്രഖ്യാപിച്ച് മിയ ഖലീഫ