സമൂഹ മാധ്യമങ്ങളിൽ വീണ്ടും ബിക്കിനിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുകയാണ്. അടുത്തിടെ വനിതാ ഡോക്ടർമാർ ബിക്കിനി ധരിച്ച് ചിത്രം പോസ്റ്റ് ചെയ്യുന്നത് ജോലിക്കു ചേർന്നതല്ല എന്നൊരു സർവേ ഫലം ഒരു മാസിക പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം കത്തിപ്പടർന്നത്. ഇപ്പോഴിതാ മോഡലും ഫിറ്റ്നസ് ഫ്രീക്കുമായ മിലിന്ദ് സോമന്‍റെ ഭാര്യ അങ്കിത പങ്കുവച്ച ബിക്കിനി ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. 

ബിക്കിനി ധരിക്കാൻ അതിന് അനുകൂലമായ ശരീരം തന്നെ വേണമെന്ന സങ്കൽപത്തെ രസകരമായി ചോദ്യം ചെയ്യുകയാണ് അങ്കിത ഇവിടെ. 'എങ്ങനെ ഒരു ബിക്കിനി ബോഡി നേടാം എന്നാണോ? നിങ്ങളുടെ ബിക്കിനി അങ്ങ് ധരിക്കുക, അത്ര തന്നെ'-  അങ്കിത തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ശരീരം എങ്ങനെയുള്ളതാണെങ്കിലും നിങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുക എന്നാണ് അങ്കിത പറഞ്ഞുവയ്ക്കുന്നത്. മിലിന്ദ് തന്നെയാണ് അങ്കിതയുടെ ബിക്കിനി ചിത്രം പകര്‍ത്തിയത്. 'ബോഡിപോസിറ്റിവിറ്റി', 'അവനവനെ സ്നേഹിക്കൂ' തുടങ്ങിയ ഹാഷ്ടാഗുകളും അങ്കിത നൽകിയിട്ടുണ്ട്.

 

നിരവധി പേര്‍ അങ്കിതയുടെ പോസ്റ്റിന് കമന്റുകളുമായെത്തി. പല പെണ്‍കുട്ടികളും പറയാന്‍ ആഗ്രഹിച്ച കാര്യമാണിതെന്ന് പലരും കമന്‍റ് ചെയ്തു. 

Also Read: 'ചില സമയങ്ങളില്‍ ഹെയര്‍സ്റ്റൈലിസ്റ്റുമാകും'; മിലിന്ത് സോമന് അങ്കിത കന്‍വാറിന്റെ 'ഫ്രണ്ട്ഷിപ്പ് വിഷ്'...