മത്സരത്തിൽ നാലാം സ്ഥാനമാണ് ആഡ്‌ലിൻ കരസ്ഥമാക്കിയത്. ചോദ്യോത്തര റൗണ്ടിലെ മികച്ച പ്രകടനം കൊണ്ടാണ് ആഡ്‌ലിൻ കാണികളുടെ കയ്യടി നേടിയത്. 

മിസ് യൂണിവേഴ്സ് വേദിയിൽ കയ്യടി നേടി ഇന്ത്യയുടെ ആഡ്‌ലിൻ കാസ്റ്റെലിനോ. മത്സരത്തിൽ നാലാം സ്ഥാനമാണ് ആഡ്‌ലിൻ കരസ്ഥമാക്കിയത്. ചോദ്യോത്തര റൗണ്ടിലെ മികച്ച പ്രകടനം കൊണ്ടാണ് ആഡ്‌ലിൻ കാണികളുടെ കയ്യടി നേടിയത്. 

സാമ്പത്തിക മേഖലയില്‍ പ്രതിസന്ധിയുണ്ടാകുമെന്നതിനാൽ കൊവിഡ് കാലത്ത് രാജ്യങ്ങൾ ലോക്ക്ഡൗണ്‍ ചെയ്യേണ്ടതുണ്ടോ എന്നതായിരുന്നു ആഡ്‌ലിൻ നേരിട്ട ചോദ്യം. 'ഇന്ത്യയിൽനിന്നും വരുന്ന ഒരാൾ എന്ന നിലയിൽ, ഇന്ത്യയിൽ സംഭവിക്കുന്നതിന് സാക്ഷിയായ ഒരാൾ എന്ന നിലയിൽ, ഞാൻ മനസ്സിലാക്കിയ വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. പ്രിയപ്പെട്ടവരുടെ ആരോഗ്യത്തേക്കാൾ വലുതല്ല മറ്റൊന്നും എന്നാണ് അത്'- ആഡ്‌ലിൻ പറഞ്ഞു.

Scroll to load tweet…

അഭിപ്രായ സ്വാതന്ത്ര്യം, സമരം ചെയ്യാനുള്ള അവകാശം എന്നിവയെക്കുറിച്ചുള്ള ആഡ്‌ലിൻറെ അഭിപ്രായം വ്യക്തമാക്കാനും വിധികര്‍ത്താക്കൾ ആവശ്യപ്പെട്ടു. സമരം ചെയ്യാനുള്ള അവകാശം സ്ത്രീകൾക്കും ന്യൂനപക്ഷങ്ങള്‍ക്കും അനീതിക്കെതിരെ ശബ്ദം ഉയർത്താൻ അവസരമൊരുക്കും എന്നായിരുന്നു ആഡ്‌ലിൻറെ മറുപടി. കർണാടകയിലെ ഉഡുപ്പിയാണ് 22കാരിയായ ആഡ്‌ലിൻറെ സ്വദേശം.

View post on Instagram

മെക്സിക്കൻ സുന്ദരി ആന്‍ഡ്രിയ മെസ ആണ് മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടിയത്. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവിൽ നിന്നുള്ള ജാനിക് മാസെറ്റ സെക്കന്റ് റണ്ണറപ്പുമായി. 

YouTube video player

Also Read: മിസ് യൂണിവേഴ്സ് കിരീടം ചൂടി മെക്സിക്കൻ സുന്ദരി ആൻഡ്രിയ മെസ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona