39കാരിയായ താരം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ ഗര്‍ഭിണിയായ വിവരം ആരാധകരോട് പങ്കുവച്ചത്. 

നിറവയറിൽ ശീർഷാസനം ചെയ്തു നിൽക്കുന്ന ബോളിവുഡ് നടി അനുഷ്ക ശർമ മുതല്‍ ഹര്‍ഭജന്‍ സിംഗിന്‍റെ ഭാര്യയും നടിയുമായ ഗീതാ ബസ്രയുടെ ഗര്‍ഭകാലത്തെ യോഗാ പരിശീലന ചിത്രങ്ങള്‍ വരെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗര്‍ഭകാലത്തെ വ്യായാമത്തിന്‍റെയും യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പലരും ഇത്തരത്തില്‍ പറയുകയുണ്ടായി. 

ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഗര്‍ഭകാല വ്യായാമം ചെയ്യുന്ന വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ദിയ മിര്‍സ. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലാണ് ദിയ വീഡിയോ പങ്കുവച്ചത്. കൈകള്‍ക്കും, കാലുകള്‍ക്കും, കഴുത്തിനും നല്‍കുന്ന ചെറിയ വ്യായമങ്ങളാണ് ദിയ ചെയ്യുന്നത്. ഒരു കാല് ഉപയോഗിച്ചും രണ്ട് കാലുകള്‍ ഉപയോഗിച്ചുമുള്ള സ്‌ക്വാട്ടുകളും താരം ചെയ്യുന്നുണ്ട്. 

View post on Instagram

ജിം ട്രെയിനറുടെ മേല്‍നോട്ടത്തില്‍ സ്വന്തം വീടിന്റെ ടെറസിലാണ് ദിയയുടെ വര്‍ക്കൗട്ട്. 39കാരിയായ താരം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ ഗര്‍ഭിണിയായ വിവരം ആരാധകരോട് പങ്കുവച്ചത്. 

View post on Instagram

Also Read: അമ്മയാകാന്‍ പോകുന്ന വാര്‍ത്ത പങ്കുവച്ച് ദിയ മിർസ; ചിത്രങ്ങൾ കാണാം...