അമ്മമാരെയും മാതൃവ്യക്തികളെയും അവരുടെ സ്നേഹം, കരുതല്‍, ത്യാഗം എന്നിവ മുന്‍നിര്‍ത്തി ആദരിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ദിവസമാണിത്. ഈ മാതൃദിനത്തിൽ അമ്മമാർക്ക് സ്നേഹം സന്ദേശങ്ങൾ അയക്കാം. 

ഇന്ന് മെയ് 10. മാതൃദിനമാണ്. മാതൃത്വത്തേ പ്രകീർത്തിക്കുന്ന ദിവസമാണ് മാതൃദിനം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആഘോഷിച്ചു വരുന്നത്. പ്രധാനമായും മാർച്ച്, മെയ് മാസങ്ങളിലാണ് ആഘോഷിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്ക മാതൃദിനം ആഘോഷിക്കുന്ന അതേ തീയതിയിലാണ് ചില രാജ്യങ്ങൾ മാതൃദിനം ആഘോഷിക്കുന്നത്. എന്നാൽ ചില രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ അവിടെ നിലനിന്നിരുന്ന മാതൃത്വത്തെ പ്രകീർത്തിക്കുന്ന ആഘോഷ ദിവസങ്ങളെ മാതൃദിനമായി ആഘോഷിക്കുന്നു.

അമ്മമാരെയും മാതൃവ്യക്തികളെയും അവരുടെ സ്നേഹം, കരുതൽ, ത്യാഗം എന്നിവ മുൻനിർത്തി ആദരിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ദിവസമാണിത്. ഈ മാതൃദിനത്തിൽ അമ്മമാർക്ക് സ്നേഹം സന്ദേശങ്ങൾ അയക്കാം.

എന്റെ ശക്തിയും ആശ്വാസവും നിരന്തരമായ പിന്തുണയും ആയിരിക്കുന്നതിന് നന്ദി. അമ്മേ, മാതൃദിനാശംസകൾ.

ഒരു കുട്ടിയുടെ ദൃഷ്ടിയിൽ, ഒരു അമ്മ ഒരു ദേവതയാണ്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി ഇതാണെന്ന് എനിക്ക് ബോധ്യമുണ്ട്." - എൻ കെ ജെമിസിൻ, ദി ഹണ്ട്രഡ് തൗസന്റ് കിംഗ്ഡംസ്

കനിവോടെ, കരുത്തോടെ മുന്നേറുകയെന്നും...സ്നേഹം നിറഞ്ഞ മാതൃദിനാശംസകൾ

അമ്മത്തണലേകുന്നു പരിധിയില്ലാ പരിരക്ഷ...സ്‌നേഹം നിറഞ്ഞ മാതൃദിനാശംസകൾ

സ്നേഹക്കൂട്ടായി തുടരുക, വാത്സല്യനിധിയായി പടരുക, ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ

അമ്മയിൽ നിന്ന് വഴിഞ്ഞ സ്‌നേഹമധുരം നുകർന്ന് വളർന്നവർ നമ്മൾ...ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ