അടുത്തിടെയാണ് വാങ് ക്‌സിന്റെ ചില പ്രകടനങ്ങളുടെ വീഡിയോ യൂട്യൂബിലും മറ്റുമായി ഇറങ്ങിയത്. ഇതോടെ വാങ് താരമായി മാറുകയായിരുന്നു. ചെറുപ്രായം തൊട്ടേ കുങ് അഭ്യസിക്കുന്നുണ്ട് വാങ്. ഇതിന് പുറമെ പരമ്പരാഗതമായ ആയുധമുറയും അഭ്യസിക്കുന്നുണ്ട്

ഏതുവിധേനയും ശരീരത്തെ മെരുക്കിക്കാണിക്കുന്ന ഒരു ഒമ്പതുവയസുകാരി. അവളുടെ പ്രകടനങ്ങള്‍ കണ്ടവരെല്ലാം മൂക്കത്ത് വിരല്‍ വച്ചു. ചൈനയിലെ ഷാന്‍ദോംഗില്‍ നിന്നുള്ള വാങ് ക്‌സിന്‍ എന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ ചൈനീസ് സോഷ്യല്‍ മീഡിയാ ചര്‍ച്ചകളില്‍ താരമായി തിളങ്ങുന്നത്. 

അടുത്തിടെയാണ് വാങ് ക്‌സിന്റെ ചില പ്രകടനങ്ങളുടെ വീഡിയോ യൂട്യൂബിലും മറ്റുമായി ഇറങ്ങിയത്. ഇതോടെ വാങ് താരമായി മാറുകയായിരുന്നു. ചെറുപ്രായം തൊട്ടേ കുങ് അഭ്യസിക്കുന്നുണ്ട് വാങ്. ഇതിന് പുറമെ പരമ്പരാഗതമായ ആയുധമുറയും അഭ്യസിക്കുന്നുണ്ട്. 

രണ്ടിലും വാങ് അതിശയകരമായ പ്രതിഭയാണ് തെളിയിക്കുന്നത് അവളുടെ ഗുരുക്കന്മാര്‍ പറയുന്നു. ഒപ്പം അഭിമാനപൂര്‍വ്വം മകളെക്കുറിച്ച് സംസാരിച്ച് എപ്പോഴും അച്ഛന്‍ വാങ് ബെങ്‌ഗ്യോയും കൂടെ കാണും. 

'മൂന്ന് വയസ് മുതല്‍ അവള്‍ കുങ് ഫു പഠിക്കുന്നുണ്ട്. വളര്‍ച്ചയുടെ ഓരോ ഘട്ടമായപ്പോഴും അതില്‍ അവള്‍ കൂടുതല്‍ തെളിയുകയാണ് ചെയ്യുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലായി. അതുകൊണ്ടുതന്നെ അവളുടെ താല്‍പര്യാര്‍ത്ഥം അവള്‍ മുന്നോട്ട് പോകട്ടേയെന്നാണ് ഞങ്ങളുടേയും ആഗ്രഹം. അവള്‍ മാത്രമല്ല എന്റെ മറ്റ് മക്കളും ആയോധനകലയും മറ്റ് ശാരീരികാഭ്യാസങ്ങളും പരിശീലിക്കുന്നുണ്ട്...'- വാങ് ബെങ്‌ഗ്യോ പറയുന്നു. 

വാങ് ക്‌സിന്റെ പ്രകടനം കാണാം...