അമ്മയാകുന്നതിന് മണിക്കൂറുകൾക്കു മുൻപ് മിനിസ്‌ക്രീൻ താരം പാർവതി കൃഷ്ണ ചുവടുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഈ മാസം ഏഴിനാണ് പാർവതിയ്ക്കും സംഗീതസംവിധായകൻ ബാലഗോപാലിനും ആൺകുഞ്ഞ് പിറന്നത്.

പ്രസവത്തലേന്നുള്ള ഡാൻസിന്റെ വീഡിയോ കുഞ്ഞ് ജനിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം പാർവതി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കുഞ്ഞ് ജനിക്കുന്നതിന് കൃത്യം 24 മണിക്കൂറുകൾക്കു മുൻപാണ് താരത്തിന്‍റെ ഈ തകര്‍പ്പന്‍ ഡാന്‍സ്. കുഞ്ഞിനെ സുരക്ഷിതമാക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ച ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരമായിരുന്നു നൃത്തം എന്നും താരം പറയുന്നു.  ഗർഭകാല ആശങ്കകൾ അകറ്റാനും പിരിമുറുക്കം കുറയ്ക്കാനും നൃത്തം തന്നെ ഒരുപാട് സഹായിച്ചു എന്ന് പാർവതി പറയുന്നു. 

 

ഇതിനു മുന്‍പും നിറവയറുമായി തരം ഡാന്‍സ് ചെയ്യുന്ന വീഡിയോ സൈബര്‍ ലോകത്ത് ശ്രദ്ധ നേടിയിരുന്നു. നിരവധി ആളുകൾ നല്ല അഭിപ്രായവുമായി രംഗത്തെത്തിയപ്പോഴും ചിലര്‍ പാര്‍വതിയെ വിമര്‍ശിക്കുകയും ചെയ്തു. അതിനൊക്കെ നല്ല ചുട്ടമറുപടി കൊടുക്കാനും പാര്‍വതി മടി കാണിച്ചില്ല. 
 

 

Also Read: നിറവയറില്‍ വീണ്ടുമൊരു മനോഹര നൃത്തം; വീഡിയോ പങ്കുവച്ച് പാര്‍വതി...