Asianet News MalayalamAsianet News Malayalam

എട്ട് മാസം കൊണ്ട് മണ്ണില്‍ അലിയുന്ന പാഡ്; ഇതാ പുതിയ 'പ്ലാസ്റ്റിക് ഫ്രീ പാഡ്'

പ്ലാസ്റ്റിക് ചേര്‍ത്ത് നിര്‍മ്മിച്ച പാഡുകള്‍ ധാരാളം സ്ത്രീകളില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയിട്ടുള്ളതായി നമ്മള്‍ റിപ്പോര്‍ട്ടുകള്‍ കണ്ടിട്ടുണ്ട്. ചൊറിച്ചില്‍, ദുര്‍ഗന്ധം എന്നിവയെല്ലാം ഇതില്‍ ചില പ്രശ്‌നങ്ങള്‍ മാത്രം. അതുപോലെ വളരെ വെല്ലുവിളി നിറഞ്ഞതാണ് ഈ പാഡുകളുടെ നശിപ്പിക്കലും. ഒരിക്കലും മണ്ണില്‍ അലിഞ്ഞില്ലാതാകാത്ത ഇവ, നിലവില്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യമായി മാറിയിരിക്കുകയാണ്
 

plastic free sanitary pad by young graduates
Author
Coimbatore, First Published Oct 31, 2019, 8:44 PM IST

സ്ത്രീകളെ സംബന്ധിച്ച് അവര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണ് സാനിറ്ററി പാഡ്. എന്നാല്‍ ഉപയോഗിക്കുമ്പോഴും അതിന് ശേഷവും പാഡുകളിലെ പ്ലാസ്റ്റിക് സാന്നിധ്യം എപ്പോഴും സ്ത്രീകള്‍ക്ക് ശല്യമാകാറുണ്ട്. 

പ്ലാസ്റ്റിക് ചേര്‍ത്ത് നിര്‍മ്മിച്ച പാഡുകള്‍ ധാരാളം സ്ത്രീകളില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയിട്ടുള്ളതായി നമ്മള്‍ റിപ്പോര്‍ട്ടുകള്‍ കണ്ടിട്ടുണ്ട്. ചൊറിച്ചില്‍, ദുര്‍ഗന്ധം എന്നിവയെല്ലാം ഇതില്‍ ചില പ്രശ്‌നങ്ങള്‍ മാത്രം. 

അതുപോലെ വളരെ വെല്ലുവിളി നിറഞ്ഞതാണ് ഈ പാഡുകളുടെ നശിപ്പിക്കലും. ഒരിക്കലും മണ്ണില്‍ അലിഞ്ഞില്ലാതാകാത്ത ഇവ, നിലവില്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യമായി മാറിയിരിക്കുകയാണ്. ഇതിന് ബദല്‍ എന്ന നിലയിലാണ് ഇപ്പോള്‍ പലരും മെന്‍സ്ട്രല്‍ കപ്പിനെ ആശ്രയിച്ച് തുടങ്ങിയിരിക്കുന്നത്. 

 

plastic free sanitary pad by young graduates

 

അപ്പോഴും വേണ്ടത്ര ഒരംഗീകാരം മെന്‍സ്ട്രല്‍ കപ്പുകള്‍ക്ക് കിട്ടുന്നില്ലെന്നത് ശ്രദ്ധേയമാണ്. പല തരം സംശയങ്ങളും ആശങ്കകളുമാണ് മെന്‍സ്ട്രല്‍ കപ്പിനെ ചൊല്ലി ഇപ്പോഴും സ്ത്രീകള്‍ക്കിടയിലുള്ളത്. ഈ സാഹചര്യത്തിലാണ് 'പ്ലാസ്റ്റിക് ഫ്രീ' പാഡുമായി രണ്ട് ഫാഷന്‍ ടെക്‌നോളജി ബിരുദധാരികള്‍ രംഗത്തെത്തിയിരിക്കുന്നത്. 

കോയമ്പത്തൂര്‍ സ്വദേശികളായ എസ് ഗൗതമും, ആര്‍ നിവേദയും. ഇരുവരും ഒരുമിച്ച് പഠിച്ചവരാണ്. തങ്ങളുടേതായ നിലയില്‍ എന്തെങ്കിലും പുതുമയുള്ള ഉത്പന്നങ്ങള്‍ വിപണിയിലിറക്കണമെന്ന ആഗ്രഹമാണ് ഇവരെ ഒടുവില്‍ 'പ്ലാസ്റ്റിക് ഫ്രീ പാഡ്' എന്ന ആശയത്തിലേക്കെത്തിച്ചത്. 

ഏഴ് തട്ടുകളിലായി ഡിസൈന്‍ ചെയ്തിട്ടുള്ള ഈ പാഡിന്റെ പ്രധാന ഘടകം 'കനെഫ്' എന്ന പദാര്‍ത്ഥമാണ. പ്രകൃതിദത്തമായ 'കനെഫ്' ഈര്‍പ്പത്തെ ധാരാളമായി പിടിച്ചെടുക്കുമത്രേ. അതോടൊപ്പം തന്നെ പാഡിനെ മണ്ണില്‍ അലിയിച്ചുകളയാനും ഇത് സഹായിക്കുന്നു. എട്ട് മാസം മതിയത്രേ ഈ പാഡ് അപകടമില്ലാത്ത വിധം മണ്ണില്‍ അലിയാന്‍. 

 

plastic free sanitary pad by young graduates
(ഗൗതമും നിവേദയും...)

 

നിലവില്‍ പ്ലാസ്റ്റിക് ഇല്ലാതെ പാഡ് നിര്‍മ്മിച്ച് വിപണിയിലിറക്കുന്ന കമ്പനിയായ 'ബ്ലിസ് നാച്വറലു'മായി സഹകരിക്കാനാണ് ഇരുവരുടേയും തീരുമാനം. കുറഞ്ഞ വിലയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുമെന്നും അടുത്ത പടിയായി 'പ്ലാസ്റ്റിക് ഫ്രീ ഡയപര്‍' നിര്‍മ്മിക്കാനാണ് പദ്ധതിയെന്നും ഗൗതമും നിവേദയും അറിയിച്ചു.

Follow Us:
Download App:
  • android
  • ios