ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരമാണ് പൂര്‍ണ്ണിമ. താരത്തിന്‍റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. 

വനിതാ ദിനത്തില്‍ നിരവധി സെലിബ്രിറ്റകളാണ് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നുരംഗത്തെത്തിയിരിക്കുന്നത്. അക്കൂട്ടത്തില്‍ മലയാളികളുടെ പ്രിയ താരം പൂര്‍ണ്ണിമ ഇന്ദ്രജിത്തുമുണ്ട്. തന്‍റെ വർക്കൗട്ട് ചിത്രം പങ്കുവച്ചാണ് പൂര്‍ണ്ണിമ ഇത്തവണ വനിതാ ദിനാംശംസകള്‍ നേരുന്നത്. 

ഇന്‍സ്റ്റഗ്രാമിലൂടെയാണ് പൂര്‍ണ്ണിമ ചിത്രം പങ്കുവച്ചത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരമാണ് പൂര്‍ണ്ണിമ. താരത്തിന്‍റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. 

View post on Instagram


ശക്തമായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സൂചിപ്പിക്കുന്ന വസ്ത്രധാരണ രീതിയാണ് താരം പിന്തുടരുന്നത്. ചിലപ്പോഴൊക്കെ അവ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കാറുമുണ്ട്. അതേസമയം കുടുംബത്തിലെ സ്ത്രീകളോടൊപ്പമുള്ള ചിത്രമാണ് വനിതാ ദിനത്തില്‍ ഇന്ദ്രജിത്ത് പങ്കുവച്ചിരിക്കുന്നത്.

View post on Instagram

Also Read: 'അവര്‍ പുരുഷന്മാരേക്കാള്‍ ശക്തരാണ്'; മകള്‍ക്കൊപ്പമുള്ള അനുഷ്കയുടെ ചിത്രം പങ്കുവച്ച് കോലി...