മകള്‍ക്കൊപ്പമുള്ള അനുഷ്കയുടെ ചിത്രമാണ് കോലി വനിതാ ദിനത്തില്‍ പങ്കുവച്ചത്. ജനുവരി 11നാണ് വിരാട് കോലി- അനുഷ്ക ശര്‍മ ദമ്പതികള്‍ക്ക് മകള്‍ പിറന്നത്.

വനിതാ ദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മകള്‍ക്കൊപ്പമുള്ള അനുഷ്കയുടെ ചിത്രമാണ് കോലി വനിതാ ദിനത്തില്‍ പങ്കുവച്ചത്. 

'ഒരു കുട്ടിയുടെ ജനനം കാണുന്നത് ഒരു മനുഷ്യന് ലഭിക്കുന്ന അവിശ്വസനീയവും അതിശയകരവുമായ അനുഭവമാണ്. അതിന് സാക്ഷ്യം വഹിച്ച ശേഷം, സ്ത്രീകളുടെ യഥാര്‍ത്ഥ ശക്തി എന്താണെന്നും, അവരുടെ ഉള്ളില്‍ ദൈവം ജീവന്‍ സൃഷ്ടിച്ചതിന്‍റെ കാരണവും നിങ്ങള്‍ മനസ്സിലാക്കും. അവര്‍ നമ്മള്‍ പുരുഷന്മാരേക്കാള്‍ ശക്തരായതിനാലാണത്. എന്‍റെ ജീവിതത്തിലെ കരുണയുള്ളവളും ശക്തയുമായ സ്ത്രീക്കും, അമ്മയെ പോലെ വളരാന്‍ പോകുന്ന ഒരാള്‍ക്കും വനിതാദിനാശംസകള്‍. കൂടാതെ ലോകത്തിലെ അതിശയകരമായ എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍'- കോലി കുറിച്ചു. 

View post on Instagram

ജനുവരി 11നാണ് വിരാട് കോലി- അനുഷ്ക ശര്‍മ ദമ്പതികള്‍ക്ക് മകള്‍ പിറന്നത്. കോലിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അന്ന് വിവരം ആരാധകരുമായി പങ്കുവച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മകളുടെ ചിത്രം പകര്‍ത്തരുതെന്നും കോലിയും അനുഷ്കയും ആവശ്യപ്പെട്ടിരുന്നു. വാമിക എന്നാണ് മകളുടെ പേര്. 

Also Read: 'സ്ത്രീകൾക്ക് അസാധ്യമായി ഒന്നുമില്ല'; വനിതാ ദിനത്തിൽ കുഞ്ഞിനൊപ്പമുള്ള ചിത്രവുമായി കരീന കപൂർ...