Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്ത് പ്രസവത്തോടനുബന്ധിച്ച് ഉണ്ടാകുന്ന വിഷാദം; അറിയാം മൂന്ന് കാര്യങ്ങള്‍...

മുന്‍കാലങ്ങളെ അപേക്ഷിച്ച് 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍' (പ്രസവശേഷമുണ്ടാകുന്ന വിഷാദം) പോലുള്ള വിഷയങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്ന അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. എന്നാല്‍ കൊവിഡ് കാലത്ത് സ്വതവേ ആശങ്കയും ഉത്കണ്ഠയും വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് ഗര്‍ഭിണികള്‍, അല്ലെങ്കില്‍ പുതുതായി അമ്മയായവര്‍ തങ്ങളുടെ മാനസികാരോഗ്യത്തെ കൈകാര്യം ചെയ്യേണ്ടത്?

postpartum depression during pandemic can beat by these techniques
Author
Trivandrum, First Published May 30, 2021, 8:57 PM IST

ഒരു സ്ത്രീ ഗര്‍ഭിണിയാകുന്നത് മുതല്‍ പല തരത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇക്കാരണം കൊണ്ട് തന്നെ പലരിലും ഗര്‍ഭാവസ്ഥയിലോ പ്രസവത്തിന് ശേഷമോ എല്ലാം വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. 

മുന്‍കാലങ്ങളെ അപേക്ഷിച്ച് 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍' (പ്രസവശേഷമുണ്ടാകുന്ന വിഷാദം) പോലുള്ള വിഷയങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്ന അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. എന്നാല്‍ കൊവിഡ് കാലത്ത് സ്വതവേ ആശങ്കയും ഉത്കണ്ഠയും വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് ഗര്‍ഭിണികള്‍, അല്ലെങ്കില്‍ പുതുതായി അമ്മയായവര്‍ തങ്ങളുടെ മാനസികാരോഗ്യത്തെ കൈകാര്യം ചെയ്യേണ്ടത്? 

പ്രതിസന്ധികളുടെ ഈ കാലത്ത് സാധാരണഗതിയില്‍ നിന്ന് വ്യത്യസ്തമായി ഗര്‍ഭിണികളും, അമ്മമാരും വിഷാദാവസ്ഥയും ഉത്കണ്ഠയുമെല്ലാം അനുഭവിക്കുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുവേ സ്ത്രീകള്‍ കുറെക്കൂടി ഉള്‍വലിഞ്ഞ് കുഞ്ഞിന്റെ കാര്യങ്ങളിലേക്ക് മാത്രമായി ചുരുങ്ങിപ്പോകുന്ന ഘട്ടങ്ങളാണിത്. അതിന് പുറമെ കൊവിഡ് കാലത്തെ 'ഐസൊലേഷന്‍' കൂടിയാകുമ്പോള്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുകയാണെന്നാണ് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. 

 

postpartum depression during pandemic can beat by these techniques

 

ഇത്തരത്തില്‍ മഹാമാരിക്കാലത്ത് ഗര്‍ഭാവസ്ഥയോടും പ്രസവത്തോടുമനുബന്ധമായി സ്ത്രീകള്‍ നേരിടുന്ന വിഷാദഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് കാര്യങ്ങളാണ് ഇനി പങ്കിടുന്നത്. 

ഒന്ന്...

ആദ്യം ചെയ്യേണ്ട കാര്യം ശാരീരികമായി അകലം പാലിച്ചാലും പ്രിയപ്പെട്ടവരുമായി മാനസികമായ അകലത്തില്‍ എത്താതിരിക്കുക എന്നതാണ്. സംസാരിക്കാന്‍ ഇഷ്ടമുള്ള സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരോടെല്ലാം സംസാരിക്കണം. മനസിന് ഉല്ലാസം നല്‍കുന്ന വിനോദങ്ങളിലേര്‍പ്പെടണം. പങ്കാളി ഏറ്റവും ശക്തമായ പിന്തുണ നല്‍കേണ്ട ഘട്ടമാണിത്. ശാരീരികമായും മാനസികമായും സ്ത്രീകള്‍ക്ക് ഈ ഘട്ടത്തില്‍ താങ്ങായി നില്‍ക്കാന്‍ പങ്കാളികള്‍ ശ്രദ്ധിക്കുക. മനസിന്റെ വിഷമതകള്‍ തുറന്നുപറയാതെ അടക്കിവയ്ക്കാതിരിക്കാന്‍ സ്ത്രീകളും കരുതലെടുക്കുക. തനിച്ചാണെന്ന തോന്നൽ പ്രത്യേകമായ മാനസികാവസ്ഥയുടെ ഭാഗമായി തോന്നുന്നതാണെന്ന് സ്വയം വിശ്വസിപ്പിക്കാൻ എല്ലായ്പ്പോഴും ശ്രമിക്കുക.

രണ്ട്...

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനില്‍ അമ്മയോടൊപ്പം തന്നെ കുഞ്ഞും ബുദ്ധിമുട്ട് അനുഭവിക്കേണ്ട അവസ്ഥയുണ്ടാകാറുണ്ട്. രണ്ട് പ്രശ്‌നങ്ങളും ഒരുപോലെ മറികടക്കുന്നതിനായി 'മൈന്‍ഡ്ഫുള്‍ പാരന്റിംഗ്' പരീക്ഷിക്കാം. കുഞ്ഞിന്റെ ആവശ്യങ്ങള്‍ എല്ലാം കൃത്യമായി മനസിലാക്കി അത് തന്റെ കടമയാണെന്ന് തിരിച്ചറിഞ്ഞ് സമര്‍പ്പണബോധത്തോടെ ചെയ്യാന്‍ ശ്രമിക്കാം. ഒപ്പം തന്നെ സ്വന്തം ഇഷ്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വേണ്ടിയും സമയം മാറ്റിവയ്ക്കണം. അത് മറ്റുള്ളവരെ പറഞ്ഞ് ധരിപ്പിക്കണം. 

 

postpartum depression during pandemic can beat by these techniques

 

Also Read:- മുലപ്പാൽ കുറവാണോ...? ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി...

രാത്രിയില്‍ ഉറക്കം കൃത്യമായി ലഭിക്കുന്നില്ലെങ്കില്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാനായി ഒരു സഹായിയെ കൂടെ നിര്‍ത്താന്‍ ശ്രദ്ധിക്കുക. 

മൂന്ന്...

ശാരീരികമായ അധ്വാനം വളരെ കുറയുന്ന അവസ്ഥയിലും മനസ് പണിമുടക്കി നില്‍ക്കാന്‍ സാധ്യതകളുണ്ട്. അതിനാല്‍ ആരോഗ്യാവസ്ഥയ്ക്ക് യോജിക്കുന്ന തരത്തിലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രദ്ധിക്കുക. ഇതിന് പുറമെ വീട്ടുജോലി, പൂന്തോട്ട പരിപാലനം, നടത്തം തുടങ്ങിയ കാര്യങ്ങളും പരീക്ഷിക്കാം.

Also Read:- പ്രസവത്തിന് ശേഷം സ്ത്രീകള്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios