സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്ന ചിത്രമാണ് അനുഷ്ക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

അമ്മയാകാൻ ഒരുങ്ങുന്നതിന്‍റെ സന്തോഷത്തിലാണ് ബോളിവുഡ് നടി അനുഷ്ക ശർമ. താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്ന ചിത്രമാണ് അനുഷ്ക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ബ്ലാക്ക് ബിക്കിനിയിൽ അതിസുന്ദരിയായിരിക്കുകയാണ് അനുഷ്ക.

View post on Instagram

പോസ്റ്റിലൂടെ ആരാധകര്‍ക്ക് നന്ദി പറയുകയാണ് അനുഷ്ക. ലോകമെമ്പാടും ഉപകാരസ്മരണ ആചരിക്കുന്ന ദിവസമാണ് താരത്തിന്‍റെ ഈ പോസ്റ്റ്. തനിക്ക് നേരെ കാരുണ്യമുള്ള ഏവർക്കും നന്ദി എന്നാണ് താരം കുറിച്ചത്. കുറച്ചുദിവസങ്ങള്‍ മുന്‍പ് താരം ഗർഭകാലം ആസ്വദിക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വയറില്‍ കൈ ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് അനുഷ്ക അന്ന് പങ്കുവച്ചത്. 

'നിങ്ങളിൽ ജീവന്റെ സൃഷ്ടി അനുഭവിക്കുന്നതിനേക്കാൾ യഥാർഥവും വിനീതവുമായ മറ്റൊന്നുമില്ല' എന്ന തലക്കെട്ടോടെയാണ് അനുഷ്ക ചിത്രം പങ്കുവച്ചത്. 'എന്റെ ലോകം മുഴുവൻ ഒരൊറ്റ ഫ്രെയിമിൽ' എന്നാണ് കോലി ചിത്രത്തിന് കമന്റ് ചെയ്തത്.

View post on Instagram


കഴിഞ്ഞ മാസമാണ് വിരാട് കോലിയും അനുഷ്കയും അച്ഛനമ്മമാരാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവിട്ടത്.

View post on Instagram

Also Read: അനുഷ്കയുടെ മെറ്റേർണിറ്റി ഡ്രസ്സിന്‍റെ പുറകെ ഫാഷന്‍ ലോകം; വില എത്രയെന്ന് അറിയാമോ?