വെസ്റ്റ് ലണ്ടനില്‍ ഡയാന അവസാനമായി ജീവിച്ചിരുന്ന വസതിയിലാണ് വസ്ത്രം പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. ജൂണ്‍ മുതലായിരിക്കും പ്രദര്‍ശനം തുടങ്ങുക. 

ഇരുപത്തഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ഡയാന രാജകുമാരിയുടെ വിവാഹവസ്ത്രം പൊതുജനങ്ങള്‍ക്കു വേണ്ടി പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുകയാണ് കിങ്‌സ്ടണ്‍ പാലസ്. ഹാരി രാജകുമാരന്റെയും വില്യം രാജകുമാരന്റെയും നിര്‍ദേശമനുസരിച്ചാണ് പ്രദര്‍ശനം ഒരുക്കുന്നത്. 

വെസ്റ്റ് ലണ്ടനില്‍ ഡയാന അവസാനമായി ജീവിച്ചിരുന്ന വസതിയിലാണ് വസ്ത്രം പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. ജൂണ്‍ മുതലായിരിക്കും പ്രദര്‍ശനം തുടങ്ങുക. ഹിസ്റ്റോറിക്ക് റോയല്‍ പാലസ് വെബ്‌സൈറ്റിലാണ് പ്രദര്‍ശന വിവരം പുറത്തുവിട്ടിരിക്കുന്നത്.

വസ്ത്രത്തെ പറ്റിയുള്ള വിവരണവും വെബ്‌സൈറ്റ് നല്‍കുന്നുണ്ട്. കൊട്ടാരത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മനോഹരമായ വിവാഹവസ്ത്രമാണിതെന്നാണ് സൈറ്റില്‍ പറയുന്നത്. ഗൗണിന്റെ മധ്യഭാഗത്തായി 'ഫിറ്റഡ് ബോഡീസ്' നല്‍കിയിട്ടുണ്ട്. അതുപോലെ നെറ്റില്‍ പ്രത്യേക രീതിയില്‍ എംബ്രോയിഡറി ചെയ്‌തെടുക്കുന്ന ലേസുകള്‍ ഗൗണിനെ മനോഹരമാക്കുന്നു. വരന്റെ മുതുമുത്തശ്ശിയായ ക്വീന്‍ മേരിയുടേതാണ് ഈ ഗൗണ്‍.

Also Read: 140 മണിക്കൂര്‍, 62000 സീക്വന്‍സ്; ഓസ്‌കർ റെഡ്കാര്‍പറ്റില്‍ താരമായ 'കിങ് ഗൗണ്‍' ഒരുക്കിയത് ഇങ്ങനെ...

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ...

YouTube video player