1997 ഫെബ്രുവരി പതിനെട്ടിനാണ് പ്രിയങ്ക ബിസിനസ്സുകാരനായ റോബർട്ട് വദ്രയെ വിവാഹം കഴിക്കുന്നത്. 

സമൂഹമാധ്യമങ്ങളില്‍ വളരെയധികം സജീവമാണ് കോൺ​ഗ്രസ് നേതാവ് പ്രിയങ്കാ ​ഗാന്ധി. രാഷ്ട്രീയം മാത്രമല്ല, ഇടയ്ക്ക് സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും പ്രിയങ്ക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ വിവാഹപൂർവ ചടങ്ങിൽ നിന്നുള്ള പഴയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക.

ഇരുപത്തിനാലു വർഷം മുമ്പുനടന്ന വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നീല നിറത്തിലുള്ള വസ്ത്രമാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്.

View post on Instagram

1997 ഫെബ്രുവരി പതിനെട്ടിനാണ് പ്രിയങ്ക ബിസിനസ്സുകാരനായ റോബർട്ട് വദ്രയെ വിവാഹം കഴിക്കുന്നത്. റോബർട്ട് വദ്രയുടെ സഹോദരി അന്തരിച്ച മിഷേൽ വദ്രയ്ക്കൊപ്പമുള്ള ചിത്രവും പ്രിയങ്ക പങ്കുവച്ചു. പോസ്റ്റില്‍ മിഷേലിനെ അനുസ്മരിക്കുക കൂടിയായിരുന്നു പ്രിയങ്ക ചെയ്തത്. 2001ൽ വാഹനാപകടത്തിലായിരുന്നു മിഷേലിന്റെ മരണം.

'24 വർഷം മുമ്പുള്ള ഈ ദിവസം, ഫൂലോം ​ഗാ ​ഗെഹ്നാ ചടങ്ങിനിടെ അന്തരിച്ച പ്രിയപ്പെട്ട ഭർതൃസഹോദരി മിഷേലിനൊപ്പം'- എന്ന ക്യാപ്ഷനോടെയാണ് പ്രിയങ്ക ചിത്രങ്ങള്‍ പങ്കുവച്ചത്. 

Also Read: ഇതാണ് ബ്രൈഡ്; ചുവപ്പുസാരിയിൽ സിംപിളായി ദിയ മിർസ...