വളരെ എളുപ്പത്തില്‍ അണിയാമെന്നത് തന്നെയാണ് 'റെഡി ടു വെയര്‍ സാരി'കളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. സാരിയുടുക്കുമ്പോള്‍ മിക്കവര്‍ക്കും തലവേദനയാകുന്നത് അതിന്‍റെ പ്ലീറ്റ്സ് കൃത്യമാക്കാനും വൃത്തിയായി ഞൊറിവുകള്‍ കിട്ടാനുമെല്ലാമാണ്. ഈ പ്രശ്നങ്ങളെല്ലാം 'റെഡി ടു വെയര്‍' ആകുന്നതോടെ പരിഹരിക്കപ്പെടുന്നു. 

സാരിയെന്നാല്‍ പൊതുവേ ഇന്ത്യൻ സ്ത്രീകള്‍ക്കെല്ലാം ( Ethnic Saree ) ഇഷ്ടമുള്ളൊരു വസ്ത്രമാണ്. സാരി ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണമായി ചില സ്ത്രീകളെങ്കിലും ചൂണ്ടിക്കാണിക്കാറുള്ളത് അത് അണിഞ്ഞുനടക്കുന്നതിലുള്ള സൗകര്യക്കുറവാണ്. ഈ പ്രശ്നം പരിഹരിക്കപ്പെട്ടാലോ? 

എങ്കില്‍ സാരിയുടുക്കുന്ന കാര്യത്തില്‍ ( Ethnic Saree ) അരക്കൈ നോക്കാമെന്ന് തന്നെ പറയും മിക്ക സ്ത്രീകളും. എന്തായാലും 'റെഡി ടു വെയര്‍' സാരികളുടെ ( Ready to Wear Sarees ) വരവോടെ ഇത്തരത്തില്‍ സാരിയിലേക്ക് കൂടുതലായി തിരിയുന്ന സ്ത്രീകളുടെ എണ്ണം കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. 

വളരെ എളുപ്പത്തില്‍ അണിയാമെന്നത് തന്നെയാണ് 'റെഡി ടു വെയര്‍ സാരി'കളുടെ ( Ready to Wear Sarees ) ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. സാരിയുടുക്കുമ്പോള്‍ മിക്കവര്‍ക്കും തലവേദനയാകുന്നത് അതിന്‍റെ പ്ലീറ്റ്സ് കൃത്യമാക്കാനും വൃത്തിയായി ഞൊറിവുകള്‍ കിട്ടാനുമെല്ലാമാണ്. ഈ പ്രശ്നങ്ങളെല്ലാം 'റെഡി ടു വെയര്‍' ആകുന്നതോടെ പരിഹരിക്കപ്പെടുന്നു. സമയവും ജോലിയും ഒരുപോലെ ലാഭം.

ഇപ്പോഴാകട്ടെ വെറും 'റെഡി ടു വെയര്‍' സാരികള്‍ക്ക് പകരം ഡിസൈനര്‍ സാരികളാണ് അധികവും ഇങ്ങനെ വരുന്നത്. പാര്‍ട്ടി വെയര്‍ സാരികള്‍ക്ക് എപ്പോഴും ഡിമാൻഡ് കൂടുതലാണ്. ഇതില്‍ ഒരു പരിധിയിലധികം പരീക്ഷണങ്ങളും സാധ്യമല്ല. അല്‍പം 'ഹെവി'യായ വര്‍ക്കുകള്‍, അത് സ്വീക്വൻസോ, മുത്തോ, ത്രെഡോ എന്താണെങ്കിലും അതുതന്നെയാണ് അധികവും കാണാൻ സാധിക്കുക.

ഇത്തരത്തില്‍ 'ഹെവി' ആകുന്നത് മൂലം ഡിസൈനര്‍ സാരികള്‍ക്ക് കനം കൂടുന്നത് വലിയ ബുദ്ധിമുട്ടാണ്. എന്നാലീ പ്രശ്നം പരിഹരിക്കാൻ 'റെഡി ടു വെയര്‍ഡിസൈനര്‍' സാരികള്‍ക്ക് സാധ്യമാണ്. പാര്‍ട്ടികള്‍ക്കോ വിവാഹങ്ങള്‍ക്കോ മറ്റ് ആഘോഷവേളകളിലേക്കോ പോകാനിറങ്ങുമ്പോള്‍ തിടുക്കപ്പെട്ട് ഡിസൈനര്‍ സാരികള്‍ വാരിവലിച്ച് ചുറ്റുന്നതിന്‍റെ ബദ്ധപ്പാടും വേണ്ട. 

'ലൈറ്റ് വെയിറ്റ്' ആയി വൃത്തിയായും ഭംഗിയായും ഡിസൈനര്‍ സാരി അണിയാൻ അവസരമൊരുക്കുകയാണ് 'റെഡി ടു വെയര്‍ ഡിസൈനര്‍' സാരികള്‍. ബോളിവുഡില്‍ ഈ ട്രെൻഡ് അല്‍പം നേരത്തെ തന്നെ തുടങ്ങിയതാണ്. മുതിര്‍ന്ന താരങ്ങളടക്കം യുവനടിമാര്‍ വരെ 'റെഡി ടു വെയര്‍' ഡിസൈനര്‍ സാരികളുടെ ആരാധകരാണ്. 

View post on Instagram

സ്വീക്വന്‍സില്‍ വരുന്ന ഡിസൈനര്‍ സാരികളാണ് ഇതില്‍ തന്നെ കൂടുതലും ഡിമാന്‍ഡ് നേരിടുന്നത്. ഇതിന്‍റെ തിളക്കവും എടുപ്പും ഒന്ന് വേറെ തന്നെയാണ്.

View post on Instagram

ഡിസൈനര്‍ സാരികള്‍, അതിലെ വര്‍ക്കിന് അനുസരിച്ചാണ് വില ഈടാക്കുന്നത്. സ്വീക്വൻസില്‍ തന്നെ വില കുറഞ്ഞവയും ഇടത്തരം വില വരുന്നവയും വില കൂടിയതുമെല്ലാം ഉള്‍പ്പെടുന്നു. നമ്മുടെ നാട്ടില്‍ വളരെ സാധാരണമായി ഇപ്പോള്‍ 'റെഡി ടു വെയര്‍' സാരികള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഈ രീതിയില്‍ ഡിസൈനര്‍ സാരികള്‍ വ്യാപകമായി വരുന്നതേയുള്ളൂ.

Also Read:-പർപ്പിളില്‍ മനോഹരിയായി മാധുരി ദീക്ഷിത്; സാരിയുടെ വില ഒന്നേകാൽ ലക്ഷം