ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് നിരന്തരം സംസാരിക്കുന്ന താരം സ്ത്രീകള്‍ നേരിടുന്ന ബോഡി ഷെയമിങ്ങിനെ കുറിച്ചും തന്റെ പോസ്റ്റുകളിലൂടെ പറയാറുണ്ട്. 

പ്രസവത്തോടെ വിഷാദരോ​ഗത്തിന് അടിമപ്പെട്ടതിനെക്കുറിച്ചും അമിതവണ്ണത്തെക്കുറിച്ച് നേരിട്ട പരിഹാസങ്ങളെക്കുറിച്ചുമൊക്കെ മനസ്സുതുറന്ന നടിയാണ് സമീറ റെഡ്ഡി. ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് നിരന്തരം സംസാരിക്കുന്ന താരം സ്ത്രീകള്‍ നേരിടുന്ന ബോഡി ഷെയമിങ്ങിനെ കുറിച്ചും തന്റെ പോസ്റ്റുകളിലൂടെ പറയാറുണ്ട്. മേക്കപ്പ് ഇല്ലാതെ താരം പങ്കുവച്ച ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. 

ഇപ്പോഴിതാ തന്‍റെ വെളുത്തതലമുടിയെ കുറിച്ചും അവ കറുപ്പിക്കാൻ അച്ഛൻ പറഞ്ഞപ്പോൾ താൻ നൽകിയ മറുപടിയെ കുറിച്ചുമൊക്കെ പറയുകയാണ് സമീറ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്. എന്തുകൊണ്ടാണ് വെളുത്ത തലമുടി താന്‍ കറുപ്പിക്കാത്തത് എന്നായിരുന്നു അച്ഛന്റെ ചോദ്യമെന്ന് സമീറ പറയുന്നു.

ആളുകൾ തന്നെ വിലയിരുത്തില്ലേ എന്നായിരുന്നു അച്ഛന്റെ ഭയം. അവർ അങ്ങനെ വിലയിരുത്തിയാലും തനിക്ക് പ്രശ്നമില്ലെന്നും ഇനിയും താൻ മുമ്പത്തെപ്പോലെ രൂപത്തിനെക്കുറിച്ചോര്‍ത്ത് ആധിയാവാനില്ലെന്നുമാണ് സമീറ മറുപടി നൽകിയത്. മുമ്പ് താൻ രണ്ടാഴ്ച കൂടുമ്പോഴൊക്കെ മുടി കളർ ചെയ്യുമായിരുന്നു. ഇപ്പോൾ തനിക്ക് എപ്പോൾ കളർ ചെയ്യണമെന്ന് തോന്നുന്നോ അപ്പോൾ മാത്രമേ ചെയ്യാറുള്ളെന്നും താരം പറയുന്നു.

'ഒരച്ഛൻ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ആശങ്ക മനസ്സിലാകും. ജീവിതത്തിൽ ഇത്തരത്തിലെടുക്കുന്ന ചെറിയ ചുവടുകളാണ് നമ്മെ വലിയ തലങ്ങളിലേക്ക് എത്തിക്കുക'- സമീറ പറയുന്നു. നരച്ച മുടിയിഴകളുള്ള ചിത്രങ്ങളും സമീറ പങ്കുവച്ചിട്ടുണ്ട്.

View post on Instagram

Also Read: 'ബിക്കിനിയുടെ പേരില്‍ വിമർശിക്കപ്പെട്ടു'; സ്ത്രീകളായിരുന്നു തന്നെ വേട്ടയാടിയതെന്ന് മല്ലിക ഷെരാവത്

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona