പ്രായത്തെ പോലും തോല്‍പ്പിക്കുന്ന എന്‍ര്‍ജിയുള്ള ഒരു മുത്തശ്ശിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഊഞ്ഞാലില്‍ സ്വയം മറന്നാടുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. 

ആന്ധ്രാപ്രദേശില്‍ നിന്നുള്ള എഴുപത്തിയാറുകാരിയായ ജയ എന്ന മുത്തശ്ശിയാണ് വീഡിയോയിലെ താരം. കുട്ടികളെപ്പോലെ ഇരുന്നും എഴുന്നേറ്റും ഊഞ്ഞാലാടുകയായിരുന്നു മുത്തശ്ശി.  നന്നായി ആസ്വദിച്ചാണ് മുത്തശ്ശി ഊഞ്ഞാലാടുന്നത് എന്നാണ് ആളുകളുടെ കമന്‍റ് . ആട്ടത്തിനൊപ്പം വേഗത കൂടുന്നത് മുത്തശ്ശിയെ  ഒട്ടും ഭയപ്പെടുത്തുന്നില്ല എന്നതാണ് ശ്രദ്ധേയം. 

 

 

പവന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ്  ഈ വീഡിയോ പ്രചരിക്കുന്നത്. വീഡിയോയ്ക്കൊപ്പം പവന്‍ കുറിച്ചത് ഇങ്ങനെ: '' എഴുപത്തിയാറ് വയസ്സു പ്രായമുള്ള ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ നിന്നുള്ള ജയ ആണിത്. കൊച്ചുമക്കളെപ്പോലെ തന്നെ ജീവിതത്തെ ആസ്വദിക്കുകയാണിവര്‍.  ചിലരെ സംബന്ധിച്ചിടത്തോളം പ്രായം വെറും ജൈവശാസ്ത്രപരമാണ്, ഹൃദയത്തില്‍ അവര്‍ എന്നും ചെറുപ്പം കാത്തുസൂക്ഷിക്കുന്നു'-  പവന്‍  കുറിച്ചു. 

നിരവധി പേരാണ് വീഡിയോക്ക് കമന്‍റുകളുമായി എത്തിയത്. ഒപ്പം നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. 

Also Read: 'ക്വറന്റൈന്‍ കാലത്തെ സാഹസം';നെഞ്ചിടിക്കുന്ന വീഡിയോ...