ഏത് തരം ശരീരമായാലും എല്ലാം സുന്ദരമാണെന്ന സന്ദേശം ലോകത്തിന് മുമ്പില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കൻ ഗായികയും നടിയുമായ സെലീന ഗോമസ്. 

'ബോഡി ഷെയിമിങ്' എന്ന വാക്ക് ഇന്ന് പലര്‍ക്കും പരിചിതമാണ്. വണ്ണം കൂടിയതിന്‍റെ പേരിൽ, മെലിഞ്ഞിരിക്കുന്നതിന്‍റെ പേരിൽ...ആളുകളുടെ പരിഹാസം നേരിടേണ്ടിവന്നവര്‍ നിരവധിയാണ്. പലർക്കും തങ്ങൾ ചെയ്യുന്നത് ബോഡി ഷെയിമിങ് ആണെന്ന് അറിയില്ല എന്നതാണ് മറ്റൊരു കാര്യം. ഇത്തരത്തിലുള്ള ബോഡി ഷെയിമിങ് ചിലരിലെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കാം.

ഇത്തരക്കാര്‍ക്ക് പിന്തുണയുമായി പല താരങ്ങളും ബോഡി പോസിറ്റിവിറ്റിയുടെ സന്ദേശം ലോകത്തിന് മുമ്പില്‍ എത്തിക്കാന്‍ തയ്യാറായി രംഗത്തെത്തുന്നുണ്ട്. ഏത് തരം ശരീരമായാലും എല്ലാം സുന്ദരമാണെന്ന സന്ദേശം ലോകത്തിന് മുമ്പില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കൻ ഗായികയും നടിയുമായ സെലീന ഗോമസ്. 'ലാ മാരിറ്റെ' എന്ന ബ്രാന്‍ഡിന്റെ സ്വിം വെയര്‍ ഡിസൈനുകളുമായി ചേര്‍ന്നാണ് 'എല്ലാ ശരീരങ്ങളും സുന്ദരമാണ്' എന്ന സന്ദേശം ലോകത്തിന് നല്‍കാന്‍ സെലീന ശ്രമിക്കുന്നത്. 

'ഞാന്‍ ഈ ബ്രാന്‍ഡ് ഇഷ്ടപ്പെടുന്നതിന് കാരണം അവരവരുടെ ശരീരത്തെ അങ്ങനെ തന്നെ സ്‌നേഹിക്കുന്ന സ്ത്രീകള്‍ക്ക് അംഗീകാരവും ബഹുമാനവും അവര്‍ നല്‍കുന്നു എന്നതുകൊണ്ടാണ്. ഞാന്‍ ഇഷ്ടപ്പെടുന്നതുപോലെ നിങ്ങളും ഇത് ഇഷ്ടപ്പെടുമെന്ന് എനിക്ക് വിശ്വാസമുണ്ട്'- സെലീന സ്വിംസ്യൂട്ട് അണിഞ്ഞ തന്റെ ചിത്രത്തോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

View post on Instagram

Also Read: ‘എനിക്ക് മുപ്പതല്ല, മുപ്പത്തിയഞ്ച് ആയി’; മേക്കപ്പില്ലെങ്കില്‍ പ്രായം തോന്നിക്കുന്നുവെന്ന് പറഞ്ഞവരോട് ജ്യോത്സ്ന

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona