ബന്ധങ്ങളുടെ കാര്യത്തില്‍ സ്വന്തമായ തീരുമാനം നടപ്പിലാക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്ന സംവിധാനമാണ് 'ബമ്പിള്‍' ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിത്തന്നെയാണ് അമ്മയും മകളും തമ്മില്‍ ഇക്കാര്യങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇവര്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നതും

മാതാപിതാക്കളുമായി പ്രണയവുമായോ ഡേറ്റിംഗുമായോ ഒക്കെ ബന്ധമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നും മിക്ക കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും സാധിക്കാറില്ലെന്നതാണ് സത്യം. സാമൂഹികമായ ചില തെറ്റിദ്ധാരണകള്‍ തന്നെയാണ് ഇതിലെ പ്രധാനവിഷയമെന്ന് കരുതാം.

എന്നാല്‍ ചുരുക്കം വീടുകളിലെങ്കിലും ഇത്തരം ചര്‍ച്ചകള്‍ക്കുള്ള ഇടമുണ്ടെന്നത് ആശ്വാസകരം തന്നെയാണ്. ഇങ്ങനെയുള്ള അനുകൂലമായ സാഹചര്യങ്ങള്‍ വീട്ടില്‍ തന്നെയില്ലെങ്കില്‍ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വൈകാരികമായി അത് കുട്ടികളെ ബാധിച്ചേക്കാം. 

തങ്ങളുടെ പുതിയ വീഡിയോയിലൂടെ ഈ സന്ദേശം കൈമാറുകയാണ് 'ബമ്പിള്‍' എന്ന ഡേറ്റിംഗ് ആപ്പ്. നടി ഷനായ കപൂറും അമ്മ മയീപ് കപൂറുമൊത്തുള്ള രസകരമായ സംഭാഷണമാണ് വീഡിയോയിലുള്ളത്. 

അമ്മമാരും പെണ്‍മക്കളും തമ്മില്‍ ഡേറ്റിംഗിനെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം നടത്തിയ ചാറ്റ് സംഭാഷണങ്ങള്‍ ഉറക്കെ വായിച്ച് ഷനായയും അമ്മ മയീപും ചര്‍ച്ച നടത്തുകയാണ്. ഇതിനിടെ ഷനായയെ കുറിച്ചും മയീപ് ഇടയ്ക്ക് പറയുന്നുണ്ട്. 

സ്ത്രീകള്‍ മുന്‍കയ്യെടുത്ത് ഡേറ്റിംഗ് നടത്തുന്ന ആപ്പാണ് 'ബമ്പിള്‍'. തനിക്ക് യോജിക്കുന്ന പുരുഷനെ കണ്ടെത്തിയാല്‍ സ്ത്രീക്ക് മാത്രമാണ് ഈ ആപ്പില്‍ ബന്ധം തുടങ്ങാന്‍ സാധിക്കൂ. ഈ സവിശേഷത തന്നെയാണ് 'ബമ്പിളി'നെ വ്യത്യസ്തമാക്കുന്നത്. 

ബന്ധങ്ങളുടെ കാര്യത്തില്‍ സ്വന്തമായ തീരുമാനം നടപ്പിലാക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്ന സംവിധാനമാണ് 'ബമ്പിള്‍' ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിത്തന്നെയാണ് അമ്മയും മകളും തമ്മില്‍ ഇക്കാര്യങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇവര്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നതും. 

രാത്രി വൈകിയും ആണ്‍സുഹൃത്തുമായി ഫോണ്‍ സംഭാഷണത്തിലേര്‍പ്പെടുന്നതിനെ കുറിച്ചും, എങ്ങനെയാണ് ആണ്‍സുഹൃത്തിനോട് സംസാരിച്ച് തുടങ്ങുക എന്നതിനെ കുറിച്ചും, ഡേറ്റിംഗുമായി ബന്ധപ്പെട്ട് അമ്മമാരുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം ഷനായയും മയീപും സംസാരിക്കുന്നുണ്ട്. 

'ബമ്പിള്‍' തന്നെ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്. 35,000ത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് വീഡിയോയെ അഭിനന്ദിച്ചുകൊണ്ട് കമന്റുകള്‍ പങ്കുവച്ചിരിക്കുന്നത്. 

വീഡിയോ കാണാം...

View post on Instagram

Also Read:- ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളത്തോടെ ഒരാഴ്ച അവധി നല്‍കി ഡേറ്റിംഗ് ആപ്പ് കമ്പനി; കാരണം കൂടി അറിയൂ...