ജനിക്കാൻ പോകുന്ന കുഞ്ഞിനോടുള്ള സ്നേഹവും കാത്തിരിപ്പും കരുതലും ഒത്തുചേർന്നതാണ് മറ്റേണിറ്റി ഫോട്ടോഷൂട്ടുകള്‍. 

മെറ്റേണിറ്റി ഫോട്ടോഷൂട്ട് വളരെയധികം ശ്രദ്ധ നേടുന്ന കാലമാണിത്. ജനിക്കാൻ പോകുന്ന കുഞ്ഞിനോടുള്ള സ്നേഹവും കാത്തിരിപ്പും കരുതലും ഒത്തുചേർന്നതാണ് മറ്റേണിറ്റി ഫോട്ടോഷൂട്ടുകള്‍. 

അതുകൊണ്ടുതന്നെ അവ വ്യത്യസ്തമാക്കാന്‍ ഇന്ന് എല്ലാവരും ശ്രമിക്കുന്നുമുണ്ട്. സെലിബ്രിറ്റികളുടെ മുതല്‍ സാധാരണക്കാരുടെ വരെ ഇത്തരം ഗര്‍ഭകാല ഫോട്ടോഷൂട്ടുകള്‍ സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. 

അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ ശ്രദ്ധ നേടുന്നത് അമേരിക്കന്‍ ഗായിക ഹാല്‍സിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. താരം തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

'സര്‍പ്രൈസ്' എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഗായിക കുറിച്ചത്. നിറവയറുമായിരിക്കുന്ന താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് പ്രതികരണങ്ങള്‍ അറിയിച്ച് ആരാധകരും രംഗത്തെത്തി. അമ്മയാകാനൊരുങ്ങുന്ന ഹാല്‍സിക്ക് ആരാധകര്‍ അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. 

Also Read: ഗര്‍ഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി അനിതയും ഭര്‍ത്താവും...