ബോളിവുഡില്‍ നിന്നാണെങ്കില്‍ സമീറ റെഡ്ഡി, എമി ജാക്‌സണ്‍, ലിസ ഹെയ്ഡന്‍ എന്നിവരെല്ലാം ഗര്‍ഭകാലത്തെ ബിക്കിനി ഫോട്ടോഷൂട്ടിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ ആ വിമര്‍ശനങ്ങളെയെല്ലാം അവര്‍ സധൈര്യം നേരിടുകയും ചെയ്തിരുന്നു

വിവാഹത്തിന്റേയും പിറന്നാളാഘോഷത്തിന്റേയുമെല്ലാം ഫോട്ടോഷൂട്ടുകള്‍ തരംഗമായിരുന്ന കാലം മാറി. ഇപ്പോള്‍ 'മെറ്റേണിറ്റി ഫോട്ടോഷൂട്ട്' അഥവാ ഗര്‍ഭകാല ഫോട്ടോഷൂട്ടാണ് ട്രെന്‍ഡ്. മുന്‍കാലങ്ങളില്‍ ഗര്‍ഭിണികള്‍ വയറ് പുറത്തുകാണിക്കുന്നത് മോശം കാര്യമായിട്ടാണ് പൊതുവില്‍ കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഗര്‍ഭാവസ്ഥയിലും ശരീരം, സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്ന പ്രഖ്യാപനമാണ് പുതിയ കാലത്ത് നടക്കുന്നത്. 

നിരവധി നടിമാരാണ് ഇത്തരത്തില്‍ ഗര്‍ഭകാലത്തെ ശരീരം 'എക്‌സ്‌പോസ്' ചെയ്യുന്ന തരത്തില്‍ തന്നെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവച്ചിട്ടുള്ളത്. ബോളിവുഡില്‍ നിന്നാണെങ്കില്‍ സമീറ റെഡ്ഡി, എമി ജാക്‌സണ്‍, ലിസ ഹെയ്ഡന്‍ എന്നിവരെല്ലാം ഗര്‍ഭകാലത്തെ ബിക്കിനി ഫോട്ടോഷൂട്ടിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ ആ വിമര്‍ശനങ്ങളെയെല്ലാം അവര്‍ സധൈര്യം നേരിടുകയും ചെയ്തിരുന്നു. 

പിന്നീട് നടിമാര്‍ക്കും മോഡലുകള്‍ക്കുമെല്ലാം പുറമെ സാധാരണക്കാരായ സ്ത്രീകളും ഗര്‍ഭകാലത്തെ വയറ് കാണിക്കുന്ന തരത്തിലുള്ള ഫോട്ടോകള്‍ പങ്കുവച്ചുതുടങ്ങി. ഇക്കൂട്ടത്തിലിതാ ഏറ്റവും ഒടുവിലായി ഗര്‍ഭകാലത്തെ ബിക്കിനി ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് 'ഗെയിം ഓഫ് ത്രോണ്‍സ്' താരമായ സോഫീ ടേണര്‍. 

View post on Instagram

ഇക്കഴിഞ്ഞ ജൂലൈയിലാണ് സോഫിക്കും ഭര്‍ത്താവും ഗായകനുമായ ജോ ജൊനാസിനും ഒരു പെണ്‍കുഞ്ഞ് പിറന്നത്. ഗര്‍ഭിണിയായിരിക്കെ 'പ്രെഗ്നന്‍സി' ചിത്രങ്ങളൊന്നും പുറത്ത് കാണിക്കാതിരുന്ന സോഫീ കുഞ്ഞുണ്ടായതിന് ശേഷമാണിപ്പോള്‍ ആദ്യമായി ഈ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുന്നത്. 

View post on Instagram

ഒലിവ് ഗ്രീന്‍, ആഷ് നിറങ്ങളിലുള്ള ബിക്കിനിയില്‍ 'കൂള്‍' ലുക്കിലാണ് സോഫി. മറ്റൊരു ചിത്രത്തില്‍ വയറ്റില്‍ മൃദുവായി തൊടുന്ന ജോ ജൊനാസിന്റെ കയ്യും കാണാം. ഗര്‍ഭകാലത്തെ ചിത്രങ്ങളില്‍ സ്ത്രീകളെ സന്തോഷവതികളായും ഊര്‍ജ്ജസ്വലരായും കാണാന്‍ സാധിക്കുന്നത് തന്നെ സന്തോഷമാണെന്നാണ് മിക്കവരും പ്രതികരിക്കുന്നത്. 

View post on Instagram

ഇരുപത്തിനാലുകാരിയായ സോഫിയും ജോ ജൊനാസും കഴിഞ്ഞ വര്‍ഷം മെയിലാണ് വിവാഹിതരായത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസിന്റെ സഹോദരനാണ് ജോ ജൊനാസ്. 

Also Read:- ബ്ലാക്ക് ബിക്കിനിയിൽ പൂളില്‍ അതിസുന്ദരിയായി അനുഷ്ക...