ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്നുള്ള പല പരീക്ഷണങ്ങളിലാണ് മിക്കവാറും എല്ലാവരും. പാചകമാണ് ഇതിലെ പ്രധാന 'ഐറ്റം'. പാചകം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം തീര്‍ച്ചയായും ഹെയര്‍സ്റ്റൈലിന് നല്‍കണം. ഇക്കാര്യത്തില്‍ സ്ത്രീകളെക്കാള്‍ 'സ്‌കോര്‍' ചെയ്യുന്നത് പുരുഷന്മാരാണെന്ന് വേണം പറയാന്‍. ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം ട്രെന്‍ഡായത് പുരുഷന്മാരുടെ ക്ലീന്‍ ഷേവും പറ്റെ ട്രിം ചെയ്ത മുടിയുമാണ്. 

ഹെയര്‍സ്റ്റൈലിന്റെ കാര്യത്തില്‍ പുരുഷന്മാര്‍ക്കൊപ്പമില്ലെങ്കിലും ലോക്ക്ഡൗണ്‍ ദിനങ്ങള്‍ പരീക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നതില്‍ സ്ത്രീകളും പങ്കാളികളാകുന്നുണ്ട്. ഇതിന് തെളിവാണ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയും തിയേറ്റര്‍ ഡയറക്ടറും എഴുത്തുകാരിയുമായ താഹിറ കശ്യപ് പങ്കുവച്ച ഒരു ചിത്രം.

Also Read:- അന്ന് പ്രണയം പറഞ്ഞതിങ്ങനെ; വെളിപ്പെടുത്തലുമായി ആയുഷ്മാന്‍...

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഹെയര്‍സ്റ്റൈലിനെ ഓര്‍മ്മിപ്പിക്കുന്ന ടു സൈഡ് പോണി ടെയിലാണ് താഹിറ പരീക്ഷിച്ചിരിക്കുന്നത്. പോണി ടെയിലായി പരിഗണിക്കാന്‍ പറ്റില്ലെന്നറിയാം, എന്നാലും ഏറെക്കുറെ അത് പോലെ ആയില്ലേ, ഇതാണ് ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിനുള്ളിലെ എന്റെ സ്‌റ്റൈല്‍ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ മുഖം കാണിക്കാതെയാണ് താഹിറയുടെ സെല്‍ഫി. 

 


ഏതായാലും വലിയ വിമര്‍ശനമൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, സെലിബ്രിറ്റികള്‍ പോലും താഹിറയുടെ പുത്തന്‍ ഹെയര്‍സ്റ്റൈലിന് കയ്യടിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണഗതിയില്‍ ഒരു പ്രായം കടന്നവര്‍ ഇത്തരത്തിലുള്ള ഹെയര്‍സ്റ്റൈലുകള്‍ പരീക്ഷിക്കാന്‍ അല്‍പമൊന്ന് മടിക്കും. 

 
 
 
 
 
 
 
 
 
 
 
 
 
 

☕️ और 🍪 anyone? #nofilter #shaamkichai

A post shared by tahirakashyapkhurrana (@tahirakashyap) on Apr 8, 2020 at 6:36am PDTഎന്നാല്‍ സെലിബ്രിറ്റികളെ സംബന്ധിച്ച് ഇങ്ങനെയുള്ള പരീക്ഷണങ്ങളെല്ലാം 'ഓക്കെ'യാണ്. സത്യത്തില്‍ വീട്ടിനകത്ത് ജോലി ചെയ്യുമ്പോഴും, ചൂട് കാലത്ത് കിടക്കാനും, വ്യായാമം ചെയ്യാനുമെല്ലാം സൗകര്യമുള്ള ഹെയര്‍സ്‌റ്റൈലാണിത്. ഇരുവശത്തേക്കും മുടി പൊക്കി വച്ച് ബണ്‍ ഉപയോഗിച്ച് കെട്ടിയൊതുക്കുക. മുന്‍വശത്ത് മുടി വീണുകിടക്കാതിരിക്കാന്‍ സ്ലൈഡുകളും ഉപയോഗിക്കാം. സംഭവം 'കൂള്‍' അല്ലേ? അങ്ങനെയാണെങ്കില്‍, സ്ത്രീകള്‍ താഹിറയുടെ ഹെയര്‍സ്‌റ്റൈല്‍ ഒന്ന് പരീക്ഷിക്കുന്നോ?