Asianet News MalayalamAsianet News Malayalam

ഒരു വാചകം പൂര്‍ത്തിയാക്കാൻ രണ്ട് കോടി വിത്തുകൾ; വനിതകൾക്ക് ഗിന്നസ് നേട്ടം

മണ്ണും കമ്പോസ്റ്റും ചേർത്തുള്ള മിശ്രിതത്തിൽ പൊതിഞ്ഞ് ഉണക്കിയ വിത്തുകളാണ് 'സീഡ് ബോൾ'. ഇത് ഉപയോഗിച്ചാണ് വനിതകൾ വാചകം പൂര്‍ത്തിയാക്കിയത്. 

Telangana Women Use 2 Crore Seed Balls to Make Sentence Set Guinness Record
Author
Thiruvananthapuram, First Published Jul 15, 2021, 11:12 AM IST

പത്ത് ദിവസത്തിനുള്ളിൽ 2.08 കോടി വിത്തുകൾ കൊണ്ട് ഏറ്റവും നീളം കൂടിയ ഇംഗ്ലീഷ് വാചകം പൂര്‍ത്തിയാക്കി ഗിന്നസ് റെക്കോർഡ് ബുക്കിൽ ഇടംനേടിയിരിക്കുകയാണ് തെലങ്കാനയിലെ മഹാബൂബ് നഗറിലെ വനിതാ സ്വാശ്രയ സംഘം. മണ്ണും കമ്പോസ്റ്റും ചേർത്തുള്ള മിശ്രിതത്തിൽ പൊതിഞ്ഞ് ഉണക്കിയ വിത്തുകളാണ് 'സീഡ് ബോൾ'. ഇത് ഉപയോഗിച്ചാണ് വനിതകൾ വാചകം പൂര്‍ത്തിയാക്കിയത്. 

'എസ്എച്ച്ജി അംഗങ്ങൾ തയ്യാറാക്കിയതും നട്ടു പിടിപ്പിച്ചതുമായ രണ്ട് കോടി വിത്തുകൾ കൊണ്ട് മഹാബൂബ് നഗറിനെ വൈവിധ്യമാർന്ന ഒരു ഗ്രീൻ ബെൽറ്റാക്കി മാറ്റും' ("Two crore seed balls made and planted by SHG women transform Mahabubnagar into Hetero Green Belt") എന്നാണ് വിത്തുകൾ കൊണ്ട് ഇവര്‍ എഴുതിയത്. 

Telangana Women Use 2 Crore Seed Balls to Make Sentence Set Guinness Record

 

തെലങ്കാന മന്ത്രി വി ശ്രീനിവാസ് ഗൗഡിന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്ന ഈ പരിപാടിയില്‍ പാലാമുരു ജില്ലാ മഹിള സമാഖ്യ (പി‌ ഇസഡ് എം‌ എസ്) അഥവാ മഹാബൂബ് നഗർ ജില്ലയിലെ വനിതാ സ്വയം സഹായസംഘവും മുനിസിപ്പൽ പ്രദേശങ്ങളിലെ ദാരിദ്ര്യ നിർമ്മാർജ്ജന മിഷനും ചേര്‍ന്നാണ്‌ റെക്കോർഡ് സ്ഥാപിച്ചത്. 2,097 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കെ സി ആർ അർബൻ ഇക്കോ പാർക്കിലാണ്‌ ഡ്രോണുകളുടെ സഹായത്തോടെ വിത്തുകൾ നട്ടത്.

Also Read: കണ്ണുകെട്ടി ഒരു മിനിറ്റില്‍ പൊട്ടിച്ചത് 49 തേങ്ങകൾ; റെക്കോര്‍ഡ് നേടി യുവാവ്; വീഡിയോ വൈറല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios