ലോക്ക്ഡൗണ്‍ കാലത്ത് സമയം പോകാനായി പലരും തങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് അതില്‍ ആനന്ദം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കൊച്ചുമകളും അമ്മൂമ്മയും ചേർന്നുള്ള രസകരമായ ടിക്ടോക്ക് വീഡിയോ ആണ് ഇന്‍റർനെറ്റിനെ ഇളക്കിമറിച്ചിരിക്കുന്നത്. 

വാർധക്യ കാലത്ത് ജീവിതം ഇങ്ങനെയൊക്കെ ആഘോഷമാക്കാം എന്ന് കൂടി ഈ വീഡിയോ സൂചിപ്പിക്കുന്നു.  '@d.agonzalez' എന്ന ടിക്ടോക്ക് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അവളുടെ സഹോദരി മുത്തശ്ശിയെ 'പ്യുപ്യുപ്യു' എന്ന ഗാനം പഠിപ്പിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.  

 

@d.agonzalez

enjoy my sister trying to teach grandma a tiktok ##fyp ##foryou ##healthheroes ##freezeframe ##TexansHelpingTexans ##CookieWithACause ##bookclub ##levelup

♬ Pew Pew Pew - Auntie Hammy

 

മുത്തശ്ശി അവരുടെതായ രീതിയിൽ മനോഹരമായി ഈ ഗാനം പാടുകയും ചുവടുവയ്ക്കുകയും ചെയ്യുന്നുണ്ട്. എന്തുരസമാണ് ഈ വീഡിയോ, മുത്തശ്ശിയെ കൊണ്ട് കൂടുതൽ വീഡിയോകൾ ചെയ്യൂ തുടങ്ങിയ കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. 

Also Read: അമ്മ പട്ടാമ്പി കോളജിലെ പഴയ ക്രിക്കറ്റ് ക്യാപ്റ്റനോ ? ഇവരാണ് വൈറൽ വീഡിയോയിലെ ദമ്പതികൾ