സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളാണ് നിത അംബാനി.ഭാരം കുറച്ച് സ്ലിം ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിത ഒരു മാതൃകയാണെന്ന് തന്നെ പറയാം. 

മകന്‍ ആനന്ദ് അംബാനി സെലിബ്രിറ്റി കോച്ച് വിനോദ് ചോപ്രയ്ക്ക് കീഴിലുള്ള പരിശീലനത്തിലൂടെ രണ്ട് വര്‍ഷം കൊണ്ട് 100 കിലോ കുറച്ചപ്പോള്‍ മകന് പ്രോത്സാഹനവുമായി കൂടെക്കൂടിയതാണ് നിത. മകനോടൊപ്പം ഡയറ്റും വ്യായാമവും ചെയ്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിത കുറച്ചത് 18 കിലോയാണ്.

ഭാരം കുറയ്ക്കാനായി നിത പ്രധാനമായി ചെയ്തത് രണ്ട് കാര്യങ്ങളാണ്. ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചു,  നൃത്തം ചെയ്യാൻ സമയം മാറ്റിവച്ചു. ഈ രണ്ട് കാര്യങ്ങളാണ് നിത പ്രധാനമായി ചെയ്തതു. പോഷകങ്ങളടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്, ഡയറ്റിംഗിന്റെ ഭാഗമായി ദിനവും രണ്ട് ഗ്ലാസോളം ജ്യൂസ് നിത കുടിച്ചിരുന്നു. വയറിനെ ശുദ്ധികരിക്കുന്നതിനൊപ്പം രക്തസമ്മർദ്ദം കുറയ്ക്കാനും ബീറ്റ്‌റൂട്ട് സഹായിക്കുന്നു.

ഭരതനാട്യം പോലുള്ള ക്ലാസിക്കല്‍ നൃത്തരൂപങ്ങളില്‍ പരിശീലനം നേടിയിട്ടുള്ള ആളാണ് നിത. എല്ലാ ദിവസവും നൃത്തത്തിനായി അവർ സമയം മാറ്റിവയ്ക്കുമായിരുന്നു. ഇതുകൂടാതെ പഴങ്ങളും, പച്ചക്കറികളും, അടങ്ങിയ ഭക്ഷണങ്ങളും, നീന്തലുമൊക്കെ ഭാരം കുറയ്ക്കാൻ സഹായിച്ചു. 

മകന്‍ ആനന്ദ് ഡയറ്റ് ചെയ്തും തീവ്ര പരിശീലനത്തിലൂടെയുമാണ് ഭാരം കുറച്ചത്.  ആനന്ദിന്റെ ഡയറ്റിങ്ങ് തനിക്കും ഏറെ പ്രചോദനമായതായി നിത പറഞ്ഞു.

മുഖത്തിന് തിളക്കവും മിനുസവും ലഭിക്കാന്‍ ചെയ്യേണ്ടത്; നടി പറയുന്നു...