Asianet News MalayalamAsianet News Malayalam

'എന്‍റെ ശരീരം, എന്‍റെ നിയമങ്ങൾ'; നഗ്ന സെൽഫി പങ്കുവച്ച് താരം; വിമര്‍ശനം

നഗ്ന ചിത്രം പോസ്റ്റ് ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനവും ഉയര്‍ന്ന സാഹചര്യത്തില്‍ താരം തന്നെ ഇതിനുള്ള മറുപടിയും നല്‍കി. നാല് മക്കളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് അൽറിക്കയുടെ കുറിപ്പ്. 

Ulrika Jonsson about her decision to share naked selfie
Author
Thiruvananthapuram, First Published Oct 23, 2020, 3:49 PM IST

നഗ്ന സെൽഫി പോസ്റ്റ് ചെയ്ത ടെലിവിഷൻ അവതാരകയായ അൽറിക്ക ജോൺസണിനെതിരെ വ്യാപക വിമര്‍ശനം. കഴിഞ്ഞ ദിവസമാണ് 53കാരിയായ അൽറിക്ക ചിത്രം സോഷ്യൽ മീഡിയയില്‍ പങ്കുവച്ചത്. 

ലൈംഗിക പീ‍ഡന കേസില്‍ ടെലിവിഷൻ അവതാരകനായ ജോൺ ലെസ്‌ലി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ കോടതി വിധിക്കു തൊട്ടുപിന്നാലെയാണ് അല്‍റിക്ക ചിത്രം പോസ്റ്റ് ചെയ്തത്. നഗ്ന ചിത്രം പോസ്റ്റ് ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനവും ഉയര്‍ന്ന സാഹചര്യത്തില്‍ താരം തന്നെ ഇതിനുള്ള മറുപടിയും നല്‍കി.  

നാല് മക്കളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് അൽറിക്ക മറുപടി പറയുന്നത്.  'മക്കളേ... നിങ്ങള്‍ക്കുണ്ടാകുന്ന അപമാനത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. എന്‍റെ ശരീരം, എന്‍റെ നിയമങ്ങൾ. ആരെയും വേദനിപ്പിക്കുന്നതിനോ എതിര്‍ക്കുന്നതിനോ വേണ്ടിയല്ല ഈ കുറിപ്പ്. ഞാൻ അനുഭവിച്ച കാര്യങ്ങൾ എന്നോടു തന്നെയുള്ള ഓർമപ്പെടുത്തലാണിത്. എന്റെ ശരീരം സഹിച്ച എല്ലാത്തിനുമുള്ള മറുപടി'- അല്‍റിക്ക പറയുന്നു. 

Ulrika Jonsson about her decision to share naked selfie

 

മുൻകൂട്ടി ആസൂത്രണം ചെയ്തോ കൂടുതൽ ചിന്തിച്ചോ ഒന്നും നടത്തിയ പ്രതികരണമല്ല ഇതെന്നും  ദ സണില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ താരം പറഞ്ഞു. 19–ാം വയസ്സിലെ ലൈംഗിക പീഡനത്തെ കുറിച്ച് എല്ലാവരും ചർച്ചചെയ്യുമ്പോഴും ജീവിതകാലം മുഴുവൻ പങ്കാളിയില്‍ നിന്ന് ഏൽക്കേണ്ടി വരുന്ന പീഡനങ്ങളെ കുറിച്ച് സ്ത്രീകൾക്ക്  തുറന്നു പറയാൻ കഴിയാറില്ല. ഇപ്പോൾ സ്വന്തം ശരീരവും മനസ്സും തിരിച്ചു പിടിച്ചെന്നും അല്‍റിക്ക പറഞ്ഞു. 

ലൈംഗികപീഡനക്കേസിൽ ജോൺ ലെസ്‌ലിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് വന്നതിനു തൊട്ടുപിന്നാലെയാണ് അൽറിക്കയുടെ പ്രതികരണം. 2002ല്‍ ജോൺ ലെസ്‌ലി അൽറിക്കയെ ലൈംഗികപീഡനത്തിനിരയാക്കി എന്നും ചില  ആരോപണങ്ങള്‍ ഉണ്ടായിരുന്നു. തന്‍റെ ആത്മകഥയിൽ അൽറിക്ക ഇക്കാര്യം  വെളിപ്പെടുത്തിയിട്ടുണ്ട്. 

എന്നാല്‍ ലെസ്‌ലിയുടെ പേര് പറയാതെയാണ് ഇക്കാര്യം താരം പറയുന്നത്. 2008 ഡിസംബറില്‍ ക്രിസ്മസ് പാര്‍ട്ടിക്കിടെ ഒരു യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന മീ ടൂ കേസിലാണ് ജോൺ ലെസ്‌ലി  ഇപ്പോൾ കുറ്റവിമുക്തനായത്. 

Also Read: നഗ്നരായി ലോകം ചുറ്റുന്ന ദമ്പതികള്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍...

Follow Us:
Download App:
  • android
  • ios