ഇടയ്ക്കിടെ താരം പഴയ ചിത്രങ്ങളും ലോകസുന്ദരിപ്പട്ടം നേടിയ ഓര്‍മ്മകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഒരു പഴയ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

പതിനെട്ടാം വയസ്സില്‍ രാജ്യത്തിന് അഭിമാനമായി ലോകസുന്ദരിപ്പട്ടം നേടിയ താരം. അതേ മറ്റാരുമല്ല, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ് പ്രിയങ്ക. 

ഇടയ്ക്കിടെ താരം പഴയ ചിത്രങ്ങളും ലോകസുന്ദരിപ്പട്ടം നേടിയ ഓര്‍മ്മകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഒരു പഴയ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

പ്രിയങ്ക തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 17-ാം വയസ്സിലുള്ള തന്‍റെ ചിത്രമാണ് 38കാരി പങ്കുവച്ചത്. ബ്ലാക്ക് നിറത്തിലുള്ള പാന്‍റ്സും കോട്ടും വൈറ്റ് ടോപ്പുമാണ് താരത്തിന്‍റെ വേഷം. വളരെ മെലിഞ്ഞ രൂപത്തിലായിരുന്നു അന്ന് താരം. ചിത്രം വൈറലായതോടെ ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. 

View post on Instagram

ഇതിനുമുന്‍പ് ലോകസുന്ദരിയായി തെരഞ്ഞെടുത്ത തന്നോട് അമ്മ പറഞ്ഞ 'മണ്ടത്തരം' എന്നു പറഞ്ഞ് താരം ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ലോകസുന്ദരിയായി പ്രിയങ്ക ചോപ്രയെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം അമ്മ മധു ചോപ്രയോട് താൻ ലോകസുന്ദരിപ്പട്ടം നേടിയെന്നറിഞ്ഞ നിമിഷം ഓർക്കുന്നുണ്ടോ എന്നു ചോദിക്കുകയാണ് പ്രിയങ്ക. 

View post on Instagram

'പ്രിയങ്കയാണ് ലോകസുന്ദരിയെന്ന് പ്രഖ്യാപിച്ചതോടെ സദസ്സിലുണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും എഴുന്നേറ്റു ന്ന് കയ്യടിച്ചു. എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലായില്ല' - മധു ചോപ്ര പറയുന്നു. 

സന്തോഷത്താൽ പ്രിയങ്കയെ കെട്ടിപ്പുണരുമ്പോൾ താൻ പറഞ്ഞ മണ്ടത്തരത്തെക്കുറിച്ചും മധു ചോപ്ര പറയുന്നു. താൻ വളരെ സന്തുഷ്ടയാണെന്ന് പറയുന്നതിനു പകരം താനൊരു മണ്ടത്തരമാണ് പറഞ്ഞത്. 'ഇനി നിന്റെ പഠനം എന്തു ചെയ്യും' എന്നായിരുന്നു താൻ ചോദിച്ച മണ്ടത്തരമെന്നും മധു ചോപ്ര പറയുന്നു.

View post on Instagram

Also Read: 'ഇത് എന്ത് വേഷമാണ്'; 20 വര്‍ഷത്തിന് ശേഷം തന്നെ കണ്ട് സ്വയം ചിരിക്കുന്ന പ്രിയങ്ക ചോപ്ര; വീഡിയോ...