അമേരിക്കന്‍ സ്വദേശിനിയായ മെഗ് ടൈലര്‍ എന്ന യുവതി കാമുകൻ ഉപേക്ഷിച്ചപ്പോൾ തകർന്ന് പോയില്ല. കഴിഞ്ഞ ജൂണിലാണ് മെ​ഗിന്റെ പ്രണയം തകരുന്നത്. എന്നാല്‍ വധുവായി ഒരുങ്ങാനും വിവാഹം ആഘോഷമാക്കാനുമുള്ള ആഗ്രഹം വേണ്ടെന്ന് വയ്ക്കാന്‍ മെഗ് തയ്യാറായില്ല. പകരം മെ​ഗ് വരനില്ലാതെ സ്വയം വിവാഹിതയാവുകയായിരുന്നു. അതിനായി ചെലവഴിച്ചത് ഒരു ലക്ഷത്തിലധികം രൂപയും.

എന്നോടുള്ള സ്നേഹത്തിന്റെ പ്രതീകമായാണ് ഈ തീരുമാനം എടുത്തതെന്ന് മെ​ഗ് പറയുന്നു. എന്നാല്‍ ആദ്യം മറ്റുള്ളവര്‍ എന്ത് കരുതും എന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും മെഗ് പറയുന്നു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എതിര്‍പ്പുണ്ടായിരുന്നു. സ്വന്തം സന്തോഷങ്ങളോട് നോ പറയേണ്ട ആവശ്യമില്ലെന്നാണ് മെ​ഗ് പറയുന്നത്.

 

 

മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ ഇനിയൊരു ജീവിതം വേണ്ടെന്ന് വയ്ക്കാനോ ആയിരുന്നില്ല സ്വയം സ്‌നേഹിക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ വിവാഹമെന്നും അവർ പറയുന്നു.

മെ​ഗ് നവവധുവിനെ പോലെ തന്നെയാണ് ഒരുങ്ങി വന്നതും. സ്വയം എഴുതിത്തയ്യാറാക്കിയ വിവാഹ ഉടമ്പടി വായിച്ചതോടെ ചടങ്ങുകള്‍ തുടങ്ങി. മോതിരം സ്വന്തമായി തന്നെ കയ്യിൽ ധരിക്കുകയും ചെയ്തു. പിന്നീട് കണ്ണാടിയില്‍ നോക്കി സ്വന്തമായി പ്രതിബിംബത്തെ ചുംബിച്ച് താന്‍ വിവാഹിതയായതായി പ്രഖ്യാപിക്കുകയായിരുന്നു മെ​ഗ്. 

ഒരു കപ്പ് ചായയ്ക്ക് 1000 രൂപ; കേട്ടത് തെറ്റിയില്ല ആയിരം തന്നെ!